Kerala

സൗദിയില്‍ മലയാളി നേഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി 

തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി നീനയാണ് ആത്മഹത്യ ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സൗദിയിൽ മലയാളി നേഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി നീനയാണ് ആത്മഹത്യ ചെയ്തത്.  ദമ്മാം ഹുഫൂഫില്‍ ജോലിചെയ്യുന്ന നീനയെ താമസിച്ചിരുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂന്ന് വര്‍ഷമായി അല്‍ഹസ്സയിലെ ഹെല്‍ത്ത് സെന്ററില്‍ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു നീന. അവധിയിലായിരുന്ന നീന വിവഹ നിശ്ചയം കഴിഞ്ഞ് കഴിഞ്ഞ മാസമാണ് ജോലിക്ക് തിരിച്ചെത്തിയത്. അമ്മക്ക് സുഖമില്ലാത്ത കാരണത്താൽ നാട്ടിൽ പോകാനായി നീന വീണ്ടും അവധി ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടയിലാണ് ആത്മ​ഹത്യ ചെയ്ത നിലയിൽ നീനയുടെ മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT