World

106 ദിവസം മൃതദേഹം ഫ്രീസറില്‍; കൊലപാതകം വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷം; യുവാവിന് വധശിക്ഷ

കൊലപാതകം പുറത്തറിയാതിരിക്കാനായി ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സന്ദേശമയച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 106 ദിവസം ഫ്രീസറിലൊളിപ്പിച്ച യുവാവിന് വധശിക്ഷ. ചൈനയിലാണ് സംഭവം. സു സിയോഡോങ് എന്ന മുപ്പതുകാരനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്. കൊലപാതകത്തിന് ശേഷം ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 15000 യുവാന്‍ ചെലവാക്കി 'കൊലപാതകം മറക്കാന്‍' മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ യാത്രയും സംഘടിപ്പിച്ചു. 

വിവാഹം കഴിഞ്ഞ് 10 മാസത്തിന് ശേഷമായിരുന്നു കൊലപാതകം. രക്ഷിതാക്കളുടെ ഒറ്റക്കുട്ടിയായിരുന്നു സിയാഡോങിന്റെ ഭാര്യ യാങ്. വസ്ത്ര വില്‍പന ശാലയിലെ ക്ലര്‍ക്ക് ആയിരുന്നു സൂ. ഭാര്യ യാങ് പ്രൈമറി സ്‌കൂള്‍ ടീച്ചറും. ഭാര്യയെ കൊലപ്പെടുത്തി 106 ദിവസമാണ് ഇയാള്‍ ബാല്‍ക്കണിയിലെ ഫ്രീസറില്‍ ഒളിപ്പിച്ചത്. കൊലപാതകം പുറത്തറിയാതിരിക്കാനായി ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സന്ദേശമയക്കുകയും മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഒടുവില്‍ ഭാര്യപിതാവിന്റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചപ്പോള്‍ ഇയാളുടെ പദ്ധതികള്‍ പൊളിഞ്ഞു. പിന്നീട് ഇയാള്‍ പൊലീസില്‍ കീഴടങ്ങി. 
2016 ഒക്ടോബര്‍ 17ന് ഇയാളെ കൊടതി വധശിക്ഷക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ ഹര്‍ജി തള്ളി, ശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT