150-year-overdue library book returned in Australia 
World

150 കൊല്ലത്തിനു ശേഷം ലൈബ്രറി പുസ്തകം തിരിച്ചെത്തി; ലേറ്റ് ഫീ കണക്കാക്കിയാല്‍ 16 ലക്ഷം രൂപ!

1858-ല്‍ പ്രസിദ്ധീകരിച്ച 'ആന്റിക്വിറ്റീസ് ഓഫ് ഏഥന്‍സ്' എന്ന അപൂര്‍വ്വ പുസ്തകമാണ് കയാമ ലൈബ്രറിയിലേക്ക് തിരിച്ചെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സിഡ്‌നി: ഓസ്ട്രേലിയയിലെ ഒരു പബ്ലിക് ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകം 150 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തി. ലൈബ്രറിയുടെ പഴയ നിയമപ്രകാരം ഇതിന്റെ ലേറ്റ് ഫീ (വൈകിയതിനുള്ള പിഴ) കണക്കാക്കിയാല്‍ ഏകദേശം 28,000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഇന്ത്യന്‍ രൂപ 16 ലക്ഷം) വരും!

1858ല്‍ പ്രസിദ്ധീകരിച്ച 'ആന്റിക്വിറ്റീസ് ഓഫ് ഏഥന്‍സ്' എന്ന അപൂര്‍വ്വ പുസ്തകമാണ് ന്യൂ സൗത്ത് വെയില്‍സിലെ കയാമ ലൈബ്രറിയിലേക്ക് തിരിച്ചെത്തിയത്. ഒരു വീടിന്റെ നവീകരണ പ്രവൃത്തികള്‍ക്കിടെയാണ് പതിറ്റാണ്ടുകളായി അടച്ചിട്ടിരുന്ന മുറിയിലെ ചായപ്പെട്ടിയില്‍ നിന്നും പുസ്തകം കണ്ടെത്തിയത്. വര്‍ഷങ്ങളോളം അടഞ്ഞു കിടന്നതിനാല്‍ ഈര്‍പ്പം തട്ടി പുസ്തകത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഇത്രയും പഴക്കമുള്ള പുസ്തകം ആദ്യമായാണ് ലൈബ്രറിയിലേക്ക് തിരികെ ലഭിക്കുന്നതെന്ന് കയാമ ലൈബ്രറി മാനേജര്‍ മിഷേല്‍ ഹഡ്‌സണ്‍ പറഞ്ഞു. 1872ലാണ് കയാമ ലൈബ്രറി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലൈബ്രറിയുടെ ആദ്യകാലത്തെ 1,000 പുസ്തകങ്ങളുടെ ശേഖരത്തില്‍ 506-ാം നമ്പറായി ലിസ്റ്റ്് ചെയ്തിരുന്ന പുസ്തകമാണിത്.

റോസ് സിമ്മണ്‍സ് എന്നയാളാണ് പുസ്തകം ലൈബ്രറിയില്‍ തിരികെ ഏല്‍പ്പിച്ചത്. തന്റെ കുടുംബവീട് പുതുക്കിപ്പണിയുന്നതിനിടയിലാണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്. 1870കളില്‍ ഈ വീട്ടില്‍ താമസിച്ചിരുന്ന തന്റെ മുത്തച്ഛന്റെ പിതാവ് ജോണ്‍ സിമ്മണ്‍സ് ആയിരിക്കാം ഈ പുസ്തകം ലൈബ്രറിയില്‍ നിന്നും എടുത്തതെന്ന് അദ്ദേഹം കരുതുന്നു.

150-year-overdue library book returned in Australia; racks up Rs 16 lakh 'late fee' 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി

'ചോദ്യം ചോദിക്കുന്ന തലമുറയെ ഭയക്കുന്നു; വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിരോധിക്കാനുള്ള കേരള സര്‍വകലാശാലയുടെ നീക്കം അപലപനീയം'

വ്യോമാക്രമണമോ? റിയാദ് എയര്‍പോര്‍ട്ടിന് സമീപം കറുത്ത പുകയും തീജ്വാലകളും, റിപ്പോര്‍ട്ട്

ബാലരാമപുരത്ത് നാലര വയസ്സുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

'മാനം കെടുത്തരുത്'; സനല്‍കുമാറിനെതിരെ പരാതിയുമായി മഞ്ജു; ആഡംബരക്കാര്‍ തിരിച്ചേല്‍പ്പിച്ച് കെഎം ഷാജി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍