ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടം  എക്‌സ്
World

ലാന്‍ഡിങ്ങിനിടെ തീപിടിച്ചു; ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 29 മരണം, വിഡിയോ

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്.

Author : സമകാലിക മലയാളം ഡെസ്ക്

സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന് 29 യാത്രക്കാര്‍ മരിച്ചു. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെയായിരുന്നു അപകടം. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ ജെജു ബോയിങ്‌ 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ച് തകര്‍ന്നു. തുടര്‍ന്ന് വിമാനത്തിന് തീ പിടിച്ചു. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തീ അണച്ചശേഷം വിമാനത്തില്‍ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയായി വിമാനത്താവളത്തിലെ എമര്‍ജന്‍സി ഓഫീസ് അറിയിച്ചു.

അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിലെ തീ അണച്ചതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി ചുറ്റുമതില്‍ ഇടിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം പരിശോധിച്ചുവരികയാണെന്ന് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്തില്‍ നിന്ന് കറുത്ത പുക ഉയരുന്നതും തീപടിച്ചതും കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'