ആശയ വിനിമയത്തിനായുള്ള മാധ്യമമാണ് ഭാഷ. സംസ്‌കാരത്തിന്റേയും ചരിത്രത്തിന്റെയും ഒക്കെ ആണിക്കല്ലാണ് ഭാഷ. ചില ഭാഷകള്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. ചിലത് കാലക്രമേണ രൂപപ്പെടുമ്പോള്‍ മറ്റു ചില ഭാഷകള്‍ ഇല്ലാതെയും ആകുന്നു. ലോകത്ത് 7168 സംസാര ഭാഷകള്‍ ഉണ്ട്. ലോകത്ത് സംസാരിക്കുന്ന ഏറ്റവും പഴയ അഞ്ച് ഭാഷകള്‍ ഏതാണെന്ന് നോക്കാം.
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളില്‍ ഒന്നാണ് തമിഴ്. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമാണ് തമിഴ് കൂടുതലായും സംസാരിക്കുന്നത്. മലേഷ്യയിലും സിംഗപ്പൂരിലും തമിഴ് സംസാരിക്കുന്നവരുണ്ട്. ലോകത്താകെ 7.4 കോടി ആളുകള്‍ ഈ ഭാഷ സംസാരിക്കുന്നു. സമ്പന്നമായ സാഹിത്യ പാരമ്പര്യമുള്ള തമിഴിന് ക്ലാസിക്കല്‍ പദവി നല്‍കിയിട്ടുണ്ട്. മറ്റുള്ള ദ്രാവിഡ ഭാഷകളെ പോലെ തന്നെ തമിഴിന്റേയും ഉറവിടം അജ്ഞാതമാണ്. ദ്രാവിഡ ഭാഷകളില്‍ ഏറ്റവും പ്രാചീനമായ സാഹിത്യം ഉള്ളതും തമിഴ്‌നാട്.
ഏറ്റവും പഴക്കമുള്ള ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയാണ് ഗ്രീക്ക്. ഇന്ന് ഏകദേശം 13 ദശലക്ഷം ആളുകള്‍ ഗ്രീക്ക് സംസാരിക്കുന്നു. പ്രധാനമായും ഗ്രീസിലും സൈപ്രസിലുമാണ് ഈ ഭാഷ സംസാരിക്കുന്നത്. ഗ്രീക്ക് സാഹിത്യത്തിന് മൂവായിരത്തോളം വര്‍ഷം പഴക്കമുണ്ട്. പ്ലേറ്റോയുടേയും അരിസ്‌റ്റോട്ടിലിന്റെയും കൃതികള്‍ ലോകപ്രശസ്തമാണ്.
ഏറ്റവും പഴയ സെമിറ്റിക് ഭാഷകളിലൊന്നാണ് ഹീബ്രു. ഇസ്രയേലില്‍ 48 ലക്ഷത്തോളം ആളുകള്‍ ഈ ഭാഷ സംസാരിക്കുന്നു. ലോകമെമ്പാടുമുള്ള യഹൂദന്‍മാര്‍ പ്രാര്‍ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. ഹീബ്രു വലത്തു നിന്ന് ഇടത്തോട്ടാണ് എഴുതുന്നത്. ക്രിസ്തു വര്‍ഷം 1900 വരെ മൃതഭാഷയായിരുന്നു ഹീബ്രു. സി ഇ രണ്ടാം നൂറ്റാണ്ടു മുതല്‍ ഹീബ്രു പുനരുജ്ജീവിക്കുകയായിരുന്നു. അങ്ങനെ ഹീബ്രു ഇസ്രയേലിന്റെ ഔദ്യോഗിക ഭാഷയായി.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ്. നൂറു കോടിയിലധികം ആളുകള്‍ ചൈനീസ് ഭാഷയുടെ ഏതെങ്കിലുമൊരു വകഭേദം സംസാരിക്കുന്നു. ഇവയില്‍ മാന്‍ഡറിന്‍ എന്ന ചൈനീസ് വകഭേദം 85 കോടയിലധികം ആളുകള്‍ സംസാരിക്കുന്നുണ്ട്.
ഏറ്റവും പഴക്കമുള്ള ഇന്തോ-യൂറോപ്യന്‍ ഭാഷയാണ് സംസ്‌കൃതം. വേദങ്ങള്‍, ഉപനിഷത്തുകള്‍ എന്നിവയുള്‍പ്പെടെ പല പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളും സംസ്‌കൃതത്തിലായിരുന്നു രചിച്ചിരുന്നത്. ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, സുരവാണി, ഗീര്‍വാണവാണി, ഗീര്‍വാണി, ഗൈര്‍വ്വാണി തുടങ്ങിയ പേരുകളിലും സംസ്‌കൃതഭാഷ അറിയപ്പെടുന്നു. നിലവില്‍ വളരെ ചെറിയ ഒരു വിഭാഗം ജനത മാത്രമാണ് സംസ്‌കൃതം സംസാരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates