കോവിഡ് പരിശോധന / പിടിഐ ചിത്രം 
World

കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം നൈജീരിയയിലും; ഒരാഴ്ചയ്ക്കിടെ മൂന്നാമത്തേത്‌

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിൽ നിന്നു വ്യത്യസ്തമായാണ് കൊറോണ വൈറസ് വകഭേദം നൈജീരിയയിൽ കണ്ടെത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡൽഹി: കൊറോണ വൈറസ് വകഭേദം നൈജീരിയയിലും. ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാമത്തെ വകഭേദമാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിൽ നിന്നു വ്യത്യസ്തമായാണ് കൊറോണ വൈറസ് വകഭേദം നൈജീരിയയിൽ കണ്ടെത്തിയിരിക്കുന്നത്. 

ആഫ്രീക്ക ഡിസീസ് കൺട്രോൾ ബോഡിയാണ് പുതിയ വകഭേദം കണ്ടെത്തിയതായി അറിയിക്കുന്നത്. കൂടുതൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യമുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ആഫ്രീക്കയിലെ ജനസംഖ്യ കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് നൈജീരിയ. എന്നാൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവ് കോവിഡ് കേസുകളാണ് നൈജീരിയയിൽ റിപ്പോർട്ട് ചെയ്തത്. 

അതിവേ​ഗ വൈറസിന്റെ ഭീഷണിയെ തുടർന്ന് ബ്രിട്ടനിൽ നിന്ന് ഒരു മാസത്തിനിടെ തിരിച്ചെത്തിയ മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ ഇന്ത്യൻ സംസ്ഥാനങ്ങൾ നടപടികൾ ശക്തമാക്കി. യുപിയിലും ഡൽഹിയിലും ഇതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ബ്രിട്ടനിൽനിന്ന് എത്തുന്നവർക്ക് മേഘാലയ പ്രവേശനം വിലക്കിയിരിക്കുകയാണ്.

കഴിഞ്ഞ 3 ദിവസത്തിനിടെ 1700 പേരാണ് ബ്രിട്ടനിൽ നിന്ന് മുംബൈയിലെത്തിയത്. ഗോവയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മടങ്ങിയെത്തിയ 602 പേരെ തിരിച്ചറിഞ്ഞു. യുകെയിൽ നിന്നെത്തിയ 26 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പുതിയ വൈറസ് വകഭേദം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം