പ്രതീകാത്മക ചിത്രം 
World

ഇന്ത്യയില്‍ നിന്ന് വരുന്ന സ്വന്തം പൗരന്‍മാര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും; വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന സ്വന്തം പൗരന്‍മാര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും കനത്ത പിഴയും ഈടാക്കുമെന്ന് ഓസ്‌ട്രേലിയന്‍ ആരോഗ്യമന്ത്രി വ്യക്തമാക്കി. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരന്‍മാര്‍ തിരികെ വരുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്‌ട്രേലിയ കൈക്കൊള്ളുന്നത്. ഇന്ത്യയിലെ കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തിലാണ് നടപടി. 

തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. മെയ്് മുതല്‍ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയ ആര്‍ക്കും രാജ്യത്തേക്ക് പ്രവേശനമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഈ ആഴ്ച ആദ്യം ഇന്ത്യയില്‍ നിന്നുള്ള എല്ലാ വിമാനങ്ങള്‍ക്കും ഓസ്ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പലരും മറ്റ് രാജ്യങ്ങള്‍ വഴി ഓസ്‌ട്രേലിയയില്‍ എത്തിച്ചേരുന്നുണ്ട്. ഇത് തടയാന്‍ വേണ്ടിയാണ് പുതിയ നടപടി. 

51,000 ഡോളര്‍ വരെയാണ് പിഴ ചുമത്തുക. ക്വാറന്റൈനില്‍ കഴിയാതെ മറ്റു രാജ്യങ്ങള്‍ വഴി ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് വിലക്ക് ബാധിക്കുക.

ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിച്ചതും മരണങ്ങളുമാണ് ഇത്തരമൊരു നടപടിക്ക് കാരണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മെയ് 15 വരെയാണ് നിലവിലെ വിലക്ക്. 15-ന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT