Khamenei File
World

സുരക്ഷാ ഭീഷണി; ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം സംസ്‌കരിക്കാതെ ഇറാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ടെഹ്റാന്‍: യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൃതദേഹം ഒരുമാസം പിന്നിട്ടിട്ടും സംസ്‌കരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ ഭീഷണികളും കനത്ത പ്രതിഷേധ സാധ്യതയും കണക്കിലെടുത്താണ് ഇറാന്‍ ഇതുവരെ ശവസംസ്‌കാരം നടത്താത്തതെന്നാണ് റിപ്പോര്‍ട്ട്.

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് 86-കാരനായ ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടത്.

ഇസ്രയേലില്‍നിന്നുള്ള ആക്രമണങ്ങളില്‍നിന്ന് സുരക്ഷിതമായ മഷ്ഹദ് നഗരത്തെയാണ് അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലമായി നിലവില്‍ അധികൃതര്‍ പരിഗണിക്കുന്നത്. ഖമനേയിയുടെ ജന്മനാട് കൂടിയാണ് മഷ്ഹദ്. ഇസ്രയേലില്‍നിന്ന് അകലെയുള്ള സ്ഥലമാണെന്നതും തുര്‍ക്ക്മെനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ളതാണെന്നതും ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ വിശുദ്ധമായ ഇമാം റെസ ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കനത്ത സുരക്ഷ നേതാവിന്റെ ശവകുടീരത്തിന് സംരക്ഷണം നല്‍കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ കരുതുന്നു.

1989ല്‍ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല റുഹോള ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഇറാനില്‍ അത്തരമൊരു ഒത്തുചേരല്‍ വലിയ വെല്ലുവിളിയാണെന്നാണ് അധികൃതരുടെ വിലിരുത്തല്‍.

Ayatollah Ali Khamenei killed in 2026 US-Israel joint airstrike

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്ത്?; ധവളപത്രം ഇന്ന് നിയമസഭയില്‍

മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹ മോചനത്തിന് മതിയായ കാരണമെന്ന് സുപ്രിംകോടതി

ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു, ആളപായമില്ല

കാലവര്‍ഷം ഇന്നെത്തിയേക്കും, സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത, ഓറഞ്ച് അലര്‍ട്ട്

SCROLL FOR NEXT