ഹിന്ദു യുവാവിന്റെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തുന്നു 
World

മോഷ്ടാവ് എന്നാരോപിച്ച് ആള്‍ക്കൂട്ടം പിന്തുടര്‍ന്നു; ബംഗ്ലാദേശില്‍ രക്ഷതേടി കനാലില്‍ ചാടിയ ഹിന്ദു യുവാവ് മരിച്ചു

ഭണ്ഡാര്‍പുര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് മറ്റൊരു ഹിന്ദു യുവാവിന് കൂടി ജീവന്‍ നഷ്ടമായി. ഭണ്ഡാര്‍പുര്‍ സ്വദേശിയായ മിഥുന്‍ സര്‍ക്കാര്‍ ആണ് മരിച്ചത്. നവഗാവ് ജില്ലയിലെ മഹാദേബപുരിലാണ് സംഭവം. മോഷ്ടാവ് എന്നാരോപിച്ച് പ്രകോപിതരായ ആള്‍ക്കൂട്ടം പിന്തുടര്‍ന്നതിനെ തുടര്‍ന്ന് 25കാരനായ യുവാവ് കനാലിലേക്ക് ചാടുകയായിരുന്നു. മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഇയാള്‍ മോഷണം നടത്തിയോ എന്നതില്‍ സംശയം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടം ഇയാളെ പിടികൂടാനായി പിന്തുടരുകയായിരുന്നു. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് ഇയാള്‍ കനാലിലേക്ക് ചാടിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് മിഥുന്‍ സര്‍ക്കാരിന്റെ മരണം.

മരിച്ചയാള്‍ മിഥുന്‍ സര്‍ക്കാര്‍ ആണെന്ന് തിരിച്ചറിഞ്ഞതായി എസ്പി മുഹമ്മദ് താരിഖുല്‍ ഇസ്ലാം പറഞ്ഞു. 'മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം അദ്ദേഹത്തെ പിന്തുടര്‍ന്നതോടെ അദ്ദേഹം വെള്ളത്തിലേക്ക് ചാടുകയും മരണപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയതിന് പിന്നാലെ പൊലീസ് ഫയര്‍ സര്‍വീസിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്, സംഭവത്തില്‍ അന്വേഷണം നടക്കുന്നു,' മുഹമ്മദ് താരിഖുല്‍ ഇസ്ലാം പറഞ്ഞു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നര്‍സിങ്ഡി നഗരത്തിലെ ഒരു ദിനപത്രത്തിന്റെ എഡിറ്ററും ബിസിനസുകാരനുമായ യുവാവ് വെടിയേറ്റു മരിച്ചത്. ഇ കേസില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. ഇതേ ദിവസം തന്നെ ചെറുകിട കച്ചവടക്കരനായ നാല്‍പ്പതുകാരനെയും ആള്‍ക്കൂട്ടം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനു ദിവസങ്ങള്‍ക്കു മുമ്പാണ് ശരിയത്പുര്‍ ജില്ലയില്‍ അമ്പതുകാരനായ ഖൊകോണ്‍ ചന്ദ്രദാസിനെ ആള്‍ക്കൂട്ടം തീകൊളുത്തി കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഡിസംബറിലും ഹിന്ദുക്കളായ രണ്ടുപേരെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

Bangladesh: Hindu man jumps in water to escape chasing mob, dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹി മദ്യനയക്കേസ്; കെജരിവാളും സിസോദിയയും കുറ്റവിമുക്തര്‍, സിബിഐക്കു കോടതി വിമര്‍ശനം

ഒരു സിനിമയിൽ ഒന്നിച്ചഭിനയിച്ചു, കുടുംബവുമായും അടുപ്പം; വിജയ് ദേവരകൊണ്ടയുടെ മുൻ കാമുകിയെ തിരഞ്ഞ് സോഷ്യൽ മീഡിയ

പുതിയ റെനോ ഡസ്റ്റര്‍ മാര്‍ച്ച് 17ന് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

'അഭിഷേകിനോട് പന്ത് നോക്കി അടിക്കാന്‍ പറഞ്ഞു, അത്ര തന്നെ'; സഞ്ജുവിന്റെ 'മോട്ടിവേഷൻ'

SCROLL FOR NEXT