ബൈഡന്റെ പിന്മാറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രതിസന്ധി?  എക്‌സ്
World

അന്‍പതു വര്‍ഷത്തിനിടെ ആദ്യം, പ്രൈമറിക്കു പുറത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥി; ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രതിസന്ധി?

ബൈഡനെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ കൊണ്ടുവരണമെന്ന് ഡെമോക്രാറ്റുകള്‍ ഇതിനോടകം ചര്‍ച്ച ആരംഭിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച ജോ ബൈഡന്‍ പകരം വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പേര് നിര്‍ദേശിച്ചതോടെ ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ സമ്മേളനം നിര്‍ണായകമാകും. പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയോടെ മാത്രമെ കമല ഹാരിസിന് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ കഴിയൂ. 50 വര്‍ഷത്തിനിടെ ആദ്യമായാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന രീതിയായ പ്രൈമറികളുടെയും കോക്കസുകളുടെയും ജനാധിപത്യ പ്രക്രിയയ്ക്ക് പുറത്ത് ഒരു പാര്‍ട്ടി പ്രസിഡന്റ് നോമിനിയെ തെരഞ്ഞെടുക്കുന്നത്.

ബൈഡനെ മാറ്റി പുതിയ സ്ഥാനാര്‍ഥിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകള്‍ നേരത്തെ തന്നെ ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍ ദേശീയ കണ്‍വെന്‍ഷന്‍ ഡെലിഗേറ്റുകള്‍ ഭൂരിഭാഗവും ബൈഡന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ മറ്റൊരു പ്രസിഡന്റ് നോമിനിയെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന ആശങ്കയാണ് അംഗങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1920ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ഷിക്കാഗോയിലെ ബ്ലാക്ക്‌സ്‌റ്റോണ്‍ ഹോട്ടലില്‍ രഹസ്യമായി ഒത്തുകൂടുകയും ഒഹായോയില്‍ നിന്നുള്ള യുഎസ് സെനറ്ററായ വാറന്‍ ജി ഹാര്‍ഡിംഗിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ വോട്ട് ചെയ്ത ചരിത്രം ഓര്‍മ്മിപ്പിക്കുന്നതാണ് പാര്‍ട്ടിയിലെ പുതിയ നീക്കങ്ങള്‍. പല ഡെമോക്രാറ്റുകളും ഈ പ്രക്രിയയെ അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമായാണ് കണ്ടത്, അതിനാലാണ് സാധാരണ പാര്‍ട്ടി അംഗങ്ങള്‍ക്ക് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന പുതിയ രീതി കൊണ്ടുവന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇത് പിന്തുടര്‍ന്നു. 1972 മുതല്‍ ഇരു പാര്‍ട്ടികളും ഈ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്തു.

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ആഗ്രഹിക്കുന്നവര്‍ സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ത്തന്നെ പ്രചാരണം നടത്തി പിന്തുണ നേടിയെടുക്കുന്ന രീതിയാണ് അമേരിക്കയിലെ ഇപ്പോഴത്തെ രീതി. പ്രൈമറി, കോക്കസ് എന്നീ രണ്ടു രീതികള്‍ വഴിയാണ് പാര്‍ട്ടികള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത്. എന്നാല്‍ ഡെമോക്രാറ്റിക് വോട്ടര്‍മാരില്‍ നിന്ന് നേരിട്ടുള്ള തെരഞ്ഞെടുപ്പ് കൂടാതെ കമലാ ഹാരിസ് സ്ഥാനാര്‍ഥിയായാല്‍ അതിന് നിയമസാധുതയുണ്ടാകില്ലെന്ന ആശങ്കയും ചില ഡെമോക്രാറ്റുകള്‍ക്കുണ്ട്.

ബൈഡന്‍ പിന്മാറ്റത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിക്കാണ് വഴിയൊരുങ്ങുന്നതെന്നും വിലയിരുത്തലുണ്ട്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ജോ ബൈഡന്‍ പിന്തുണപ്രഖ്യാപിച്ചെങ്കിലും അടുത്തമാസം ഷിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സമ്മേളനം നിര്‍ണായകമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT