ചിത്രം: റോയിട്ടേഴ്‌സ്‌ 
World

ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ഹെല്‍പ്പ് ലൈന്‍ തുറന്ന് എംബസി

സ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി

സമകാലിക മലയാളം ഡെസ്ക്



ടെല്‍ അവീവ്: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചു. അടിയന്തര സഹായത്തിന് ഹെല്‍പ്പ് ലൈന്‍ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് - നമ്പര്‍: +972549444120.

ഇന്നലെ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരോട് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

തദ്ദേശീയ ഭരണസമിതികള്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നിരീക്ഷണമെന്നും, അനാവശ്യയാത്രകള്‍ ഒഴിവാക്കി സേഫ് ഷെല്‍ട്ടറുകള്‍ക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിര്‍ദേശിച്ചു. 

എമര്‍ജന്‍സി നമ്പറില്‍ സേവനം ലഭ്യമായില്ലെങ്കില്‍ cons1.telaviv@mea.gov.in  എന്ന മെയില്‍ ഐഡിയില്‍ ഒരു സന്ദേശം നല്‍കണമെന്നും എംബസി നിര്‍ദേശിച്ചു. എല്ലാ തരം മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ എംബസി അധികൃതര്‍ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പുകളില്‍ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തൃശൂരില്‍ വോട്ടിനായി കിറ്റുകള്‍ നല്‍കി'; ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി

കൈകോര്‍ത്ത് മലയാളത്തിന്റെ മഹാനടന്മാര്‍; കാത്തിരിപ്പിനൊടുവില്‍ 'പേട്രിയറ്റ്' ട്രെയിലര്‍ എത്തി

കുടകില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാനില്ല, ഉള്‍ക്കാട്ടില്‍ കുടുങ്ങി?; തിരച്ചില്‍

SCROLL FOR NEXT