വിഡിയോ സ്ക്രീൻഷോട്ട് 
World

'സൂപ്പർമാന് ഓടുന്ന ബസ് നിർത്താം!' അത്ഭുതസിദ്ധി കാണിക്കാൻ നടുറോട്ടിലിറങ്ങി ഹാസ്യതാരം, ഒടുവിൽ ബസ് ഇടിച്ചു; വിഡിയോ 

സൂപ്പർമാന് ഓടുന്ന ബസ് നിർത്താൻ കഴിയുമെന്ന് കാണിക്കാൻ പ്രക‌ടനം നടത്തിയതാണ് ഹാസ്യതാരം ലൂയി റിബെറിയോ

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർമാന്റെ അത്ഭുതസിദ്ധി കൊണ്ട് ഓടുന്ന ബസ് നിർത്താൻ കഴിയുമെന്ന് കാണിക്കാൻ റോഡിലിറങ്ങി പ്രക‌ടനം നടത്തിയതാണ് ഹാസ്യതാരം ലൂയി റിബെറിയോ. സൂപ്പർമാന്റെ വേഷമിട്ടെത്തി മുൻകൂട്ടി പ്ലാൻ ചെയ്തതു പോലെ കാര്യങ്ങൾ നീങ്ങിയെങ്കിലും ക്ലൈമാക്സിൽ പണി പാളി. നടുറോഡിൽ നിന്ന ഹാസ്യതാരത്തെ ബസ് ഇടിച്ചു. 

സൂപ്പർമാനെ പോലെ അഭിനയിച്ച് റോഡിന് നടുവിൽ നിൽക്കും. ബസ് പിന്നിലെത്തുമ്പോൾ നിർത്തണം. ഇതായിരുന്നു തിരക്കഥ. ബസ് ഡ്രൈവർ കഥയ്ക്ക് അനുസരിച്ച് വണ്ടി ഓടിച്ചെത്തി. പക്ഷേ റിബെറിയോ നിന്ന സ്ഥലം കുറച്ച് മാറിപ്പോയി. വണ്ടി അടുത്തെത്തിയിട്ടും റിബെറിയോയ്ക്ക് കുലുക്കമില്ല. ഒടുവിൽ ബസിടിച്ച് താരം സൈഡിലേക്ക് വീഴുകയായിരുന്നു.

ബ്രസീലിലെ ബറാഡോസിലാണ് സംഭവം. തനിക്ക് പ്രശ്നമൊന്നും പറ്റിയില്ലെന്നും താൻ നിന്നതിന്റെ കുഴപ്പമാണെന്നും താരം പറഞ്ഞു. ഭാ​ഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ദൈവമാണ് രക്ഷിച്ചതെന്നും പിന്നീട് റിബെറിയോ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘വോട്ടവകാശം ഭീഷണിയിൽ’; ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ച് ഇന്ത്യ മുന്നണി

ദുൽഖർ സൽമാന്റെ 'ഐ ആം ​ഗെയിം' ഒടിടിയിൽ കയ്യടി നേടുമോ ? റിലീസ് തീയതി പുറത്ത്

​ഓട്ടോയിൽ നിന്ന് കളഞ്ഞുകിട്ടിയ ഒന്നേകാൽ പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി എട്ടാം ക്ലാസുകാരൻ

''സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചത്'; പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിൽ പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കൊടുവിൽ സാഹസിക രക്ഷാപ്രവർത്തനം