പ്രതീകാത്മക ചിത്രം 
World

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി; കടലില്‍ പതിച്ചതാകാമെന്ന് റിപ്പോര്‍ട്ട് 

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന്് റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. യാത്രാവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് ടാസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലാനയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ തകര്‍ന്നുവീണതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ രക്ഷിക്കുന്നതിന് കുറഞ്ഞത് രണ്ടു ഹെലികോപ്റ്ററിലായാണ് രക്ഷാസംഘം തെരച്ചില്‍ നടത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT