crude oil file
World

എണ്ണവില കുത്തനെ ഇടിഞ്ഞു, 91 ഡോളറിലേക്ക്; ഇന്ധനവില കുറയുമോ? പ്രതീക്ഷയോടെ രാജ്യം

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് താത്കാലിക ആശ്വാസം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞത് ഇന്ത്യ അടക്കമുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് താത്കാലിക ആശ്വാസം. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ ബാരലിന് 1.70 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ബാരലിന് 91.12 എന്ന നിലയിലേക്കാണ് എണ്ണവില കുറഞ്ഞത്.

അമേരിക്കയും ഇറാനും തമ്മില്‍ ഉടന്‍ തന്നെ സമാധാന കരാര്‍ നിലവില്‍ വരുമെന്ന പ്രതീക്ഷയാണ് എണ്ണവിലയില്‍ പ്രതിഫലിച്ചത്. അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ നീട്ടുന്നതിനും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനും ഒരു പ്രാഥമിക ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തിലുള്ള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്നും കടന്നുപോകുന്ന ഈ തന്ത്രപ്രധാനമായ ജലപാത, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ ഗതാഗത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.

അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയാന്‍ കാരണമായി. വെടിനിര്‍ത്തല്‍ നീട്ടുമെന്ന സൂചന നല്‍കുന്നതായിരുന്നു കുറിപ്പ്. 'ഇറാന്‍ തങ്ങള്‍ ഒരിക്കലും ഒരു ആണവായുധമോ ബോംബോ നിര്‍മ്മിക്കില്ലെന്ന് സമ്മതിക്കണം. ഹോര്‍മുസ് കടലിടുക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ, ഇരുവശങ്ങളിലേക്കുമുള്ള കപ്പല്‍ ഗതാഗതത്തിനായി ഉടനടി തുറന്നുനല്‍കണം, യാത്രാ നികുതികള്‍ ഈടാക്കാനും പാടില്ല. കടലില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും നീക്കം ചെയ്യണം.'- സമാധാന കരാര്‍ നിലവില്‍ വരുന്നതിന് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളാണിവ.

എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നാലുതവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് മാത്രം ഏകദേശം എട്ടുരൂപയാണ് വര്‍ധിച്ചത്. എണ്ണവില കുത്തനെ ഇടിഞ്ഞ സ്ഥിതിക്ക് ഇന്ത്യയില്‍ ഇന്ധനവില കുറയ്ക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ തയ്യാറാകുമോ എന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍.

 Crude oil falls on optimism over Iran-US deal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

ബീഫും കോഴിയും താറാവും മുട്ടയുമെല്ലാം വാങ്ങി; കാശ് നല്‍കാതെ മുങ്ങി; ജോജു-ആഷിഖ് അബു ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിനെതിരെ വ്യാപാരികള്‍

ഫിഫ ലോകകപ്പ് സംപ്രേഷണാവകാശം 'സീ'യ്ക്ക്?; 300 കോടിയുടെ വമ്പൻ ഡീൽ, പ്രഖ്യാപനം ഉടൻ

'ആ നേട്ടങ്ങളൊന്നും വൈഭവിനെ സന്തോഷിപ്പിച്ചില്ല'; ഡഗ്ഔട്ടിലിരുന്ന് കരഞ്ഞ് താരം, വിഡിയോ

ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: 2 വർഷം കൊണ്ട് നടൻ ജോണി ഡെപ്പിന് നഷ്ടമായത് 7 കോടി; 27 കാരൻ അറസ്റ്റിൽ

SCROLL FOR NEXT