World

തോല്‍വി അംഗീകരിക്കണം; വൈറ്റ് ഹൗസ് വിടണം; ട്രംപിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ മരുമകന്റെ ശ്രമം, റിപ്പോര്‍ട്ട്

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ വിസ്സമ്മതിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ തോല്‍വി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുമായി മരുമകനും ട്രംപിന്റെ മുഖ്യ ഉപദേശകനുമായ ജെറാര്‍ഡ് കുഷ്‌നര്‍

സമകാലിക മലയാളം ഡെസ്ക്


യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാന്‍ വിസ്സമ്മതിക്കുന്ന ഡൊണാള്‍ഡ് ട്രംപിനെ തോല്‍വി ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുമായി മരുമകനും ട്രംപിന്റെ മുഖ്യ ഉപദേശകനുമായ ജെറാര്‍ഡ് കുഷ്‌നര്‍. വൈറ്റ് ഹൗസിലെത്തിയ ജെറാര്‍ഡ് ട്രംപിനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കന്‍ ശ്രമിച്ചുവെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

താനാണ് വിജയി എന്നും അന്തിമഫലം വരാനിരിക്കുന്നതെയുള്ളുവെന്നും ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാജയപ്പെട്ടാലും താന്‍ വൈറ്റ് ഹൗസ് വിടില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന് കാണിച്ച് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് ട്രംപ്. 

തോല്‍വി അംഗീകരിക്കണമെന്നും ബൈഡന് സ്ഥാനം ഒഴിഞ്ഞുനല്‍കണമെന്നും താന്‍ ട്രംപിനോട് ആവശ്യപ്പെട്ടുവെന്ന് ജെറാര്‍ഡ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT