Donald Trump  AP
World

ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ റവല്യൂഷനറി ഗാർഡ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ തീരുമാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ മുന്നറിയിപ്പിനെ തള്ളി അമേരിക്ക. ഇറാന്റേത് സമ്മർദ്ദതന്ത്രമാണ്. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള ശ്രമമാണ്. ആ ഭീഷണിക്ക് യുഎസ് വഴങ്ങുമെന്ന് കരുതേണ്ടെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇറാൻ റവല്യൂഷനറി ഗാർഡ് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചിടാൻ തീരുമാനിച്ചത്. അമേരിക്ക വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ചെന്നും ഇറാനിയൻ കപ്പലുകൾക്കും തുറമുഖങ്ങൾക്കും നേരെയുള്ള നാവിക ഉപരോധം പിൻവലിച്ചില്ലെന്നും റവല്യൂഷനറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു.

പശ്ചിമേഷ്യയിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് കപ്പലുകൾ യാത്ര തുടരരുതെന്ന് റവല്യൂഷനറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിനെ സമീപിച്ചാൽ ശത്രുവുമായി സഹകരിക്കുന്നതായി കണക്കാക്കും. നിയമം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യം വയ്ക്കുമെന്നും ഇറാൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് ഇറാന്റെ നിലപാട്. കപ്പലുടമകൾ റവല്യൂഷനറി ഗാർഡുമായി ബന്ധപ്പെട്ടവരിൽ നിന്നു മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും, യുഎസിന്റെ പ്രസ്താവനകൾക്ക് വിശ്വാസ്യതയില്ലെന്നും റവല്യൂഷണറി ഗാർഡ് പറഞ്ഞു. ഏതാനും കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോയിരുന്നു.

Donald Trump warns Iran not to 'blackmail' by closing Strait of Hormuz

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Today's Rashi Phalam April 19| സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പുലർത്തണം; പുതിയ ബന്ധങ്ങൾ രൂപപ്പെടാൻ സാധ്യത

നിരാശപ്പെടുത്തി സഞ്ജുവും ചെന്നൈയും; പൊരുതി ജയിച്ച് ഹൈദരാബാദ്; ടേബിളിലും മുന്നേറ്റം

വലിയ തുക കൈവശം ഉണ്ടോ?, എസ്ടിപിയില്‍ നിക്ഷേപിക്കാം; അറിയാം നേട്ടങ്ങളും കോട്ടങ്ങളും?

ടിസിഎസിലെ മതപരിവര്‍ത്തന കേസ്; നിദാ ഖാന്‍ ബന്ധുവിനൊപ്പമെന്ന് ഭര്‍ത്താവ്, വീട് പൂട്ടിയ നിലയില്‍, ഒളിവില്‍ തന്നെ

'മരണം നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു? സഹിക്കാന്‍ കഴിയുന്നില്ല'; വിങ്ങലോടെ ദീപ ജയന്‍

SCROLL FOR NEXT