ശക്തമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പാലം തകര്‍ന്ന നിലയില്‍  എപി
World

വിയറ്റ്‌നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റും, 20 യാത്രക്കാരുമായി ബസ് ഒഴുകിപ്പോയി; മരണ സംഖ്യ 59 ആയി

ശക്തമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഫുതോ പ്രവിശ്യയില്‍ പാലം തകര്‍ന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഹനോയ്: വിയറ്റ്‌നാമില്‍ കനത്ത മഴയും ചുഴലിക്കാറ്റുമുണ്ടായതിനെത്തുടര്‍ന്ന് 59 മരണം. നദിയിലെ ശക്തമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഫുതോ പ്രവിശ്യയില്‍ പാലം തകര്‍ന്നു. കാവോ വാങ് പ്രവിശ്യയില്‍ 20 യാത്രക്കാരുമായി പോയ ബസ് ഒലിച്ചു പോയി. പ്രധാനമന്ത്രി ഫാം മിന്‍ ചിന്‍ ദുരിത മേഖലയില്‍ സന്ദര്‍ശനം നടത്തി. പുനരധിവാസ പാക്കേജും പ്രഖ്യാപിച്ചു.

വടക്കന്‍ വിയറ്റ്‌നാമിലെ പല നദികളിലേയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പല ഭാഗങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായി. 10 കാറുകള്‍ നദിയില്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മോട്ടോര്‍ബൈക്കുകളും ട്രക്കുകളും നദിയില്‍ ഒലിച്ചു പോയി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പതിറ്റാണ്ടുകള്‍ക്ക് ശേഷം വിയറ്റ്‌നാമില്‍ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് യാഗി. മണിക്കൂറില്‍ 149 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഇപ്പോഴും തുടരുന്ന മഴ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് കണക്കുകള്‍. വ്യാവസായിക മേഖലകളിലുള്‍പ്പെടെ മൂന്ന് ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമല്ല. 102 മില്യണ്‍ യുഎസ് ഡോളറാണ് വിയറ്റ്‌നാമിലുടനീളം നഷ്ടം കണക്കാക്കിയിരിക്കുന്നത്. 57000ത്തിലധികം വീടുകള്‍ തകര്‍ന്നതായാണ് കണക്കുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം