കലിഫോര്‍ണിയ തീരത്തടിഞ്ഞ വിചിത്ര രൂപമുള്ള മത്സ്യം 
World

ആന്റിന പോലെ നെറ്റി ഭാഗത്ത് കൊമ്പ്, കൂര്‍ത്ത പല്ലുകള്‍, ശരീരം നിറയെ മുള്ളുകള്‍; 'ചെകുത്താന്‍' മത്സ്യം , വിചിത്രം (ചിത്രങ്ങള്‍)

കലിഫോര്‍ണിയ തീരത്തടിഞ്ഞ വിചിത്ര രൂപമുള്ള 'ചെകുത്താന്‍' മത്സ്യം സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്:  കലിഫോര്‍ണിയ തീരത്തടിഞ്ഞ വിചിത്ര രൂപമുള്ള 'ചെകുത്താന്‍' മത്സ്യം സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നു. കലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചിലാണ് അപൂര്‍വ മത്സ്യത്തെ കണ്ടെത്തിയത്. 

ഇരുണ്ട കറുത്ത നിറമുള്ള ഇവയുടെ രൂപം ഒറ്റനോട്ടത്തില്‍ ഭയപ്പെടുത്തുന്നതാണ്. വലിപ്പമുള്ള തലയും വായില്‍ നിറയെ കൂര്‍ത്ത പല്ലുകളും ശരീരം നിറയെ മുള്ളുകളുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. നെറ്റിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആന്റിന പോലുള്ള അവയവും മറ്റു മത്സ്യങ്ങളില്‍ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നു. ഒറ്റനോട്ടത്തില്‍ ഒരു പിശാചിന്റെ രൂപമാണ് ഈ മത്സ്യത്തിന്. ബീച്ചിലെത്തിയ ബെന്‍ എസ്റ്റെസ്  എന്ന യുവാവാണ് തീരത്തടിഞ്ഞ മത്സ്യത്തെ ആദ്യം കണ്ടത്. 

ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന പസിഫിക് ഫുഡ്‌ബോള്‍ഫിഷ് ആണിതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആംഗ്ലര്‍ ഫിഷ് വിഭാഗത്തില്‍ പെട്ട മത്സ്യമാണിത്. സമുദ്രത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന ജീവിയായിട്ടാണു ആംഗ്ലര്‍ഫിഷുകള്‍ പരിഗണിക്കപ്പെടുന്നത്. സമുദ്രോപരിതലത്തില്‍ നിന്നും 3000 അടിയോളം താഴ്ചയിലാണ് ഇവയുടെ വാസം.

ഇവയുടെ നെറ്റി ഭാഗത്തു നിന്നും കൊമ്പു പോലെയുള്ള ഭാഗം ഇരുളില്‍ പ്രകാശിക്കുന്നവയാണ്. ഇരകളെ മുഖത്തിനടുത്തേക്ക് ആകര്‍ഷിക്കാനാണ് ഈ വിദ്യ. പ്രകാശം കണ്ട് അടുത്തേക്കെത്തുന്ന ഇരയെ ഉടന്‍തന്നെ വായ തുറന്ന് അകത്താക്കും. വലിയ വായകളുള്ള ഇവയ്ക്കു വലിപ്പമേറിയ ജീവികളെപ്പോലും ഭക്ഷിക്കാന്‍ കഴിയും. ഇരപിടിക്കുന്ന നേരത്ത്, വയറിന്റെ വലിപ്പം കൂട്ടി ഇരട്ടിയാക്കാനും  ഇവയ്ക്ക് കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം