France Protests Over Rising Cost of Living Turn Violent as Looting and Arson Spread Across Europe. Special Arrangement
World

യൂറോപ്പ് അശാന്തം?, ഉയർന്ന ജീവിതച്ചെലവിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു; തീവെയ്പ്, കൊള്ള

പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 2,000-ത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

പാരിസ്: ഫ്രാന്‍സില്‍ കുത്തനെയുയര്‍ന്ന ജീവിതച്ചെലവിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. പലയിടങ്ങളിലും സർക്കാർ സ്ഥാപനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. എട്ട് ലക്ഷത്തിൽ അധികം ആളുകളാണ് സർക്കാരിനെതിരെ തെരുവിൽ ഇറങ്ങിയത്.

പാരിസിലടക്കമുള്ള വിവിധ നഗരങ്ങളിലെ ആഡംബര വസ്ത്ര ശാലകൾ, മൊബൈൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ അക്രമികൾ കൊള്ളയടിച്ചു. പ്രതിഷേധക്കാർ റോഡുകളിൽ വാഹങ്ങൾക്ക് തീയിടുകയും പൊലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണത്തെ നടത്തുകയും ചെയ്തു.

പ്രതിഷേധക്കാർ143 വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ലിമോസ് ടൗണ്‍ ഹാള്‍ തീയിട്ട് നശിപ്പിച്ചു. 1883ല്‍ നിര്‍മിച്ചതും 1975ല്‍ പൈതൃക സ്മാരകമായി പ്രഖ്യാപിച്ചതുമായ കെട്ടിടത്തിന്റെ മേല്‍ക്കൂര താഴത്തെ നിലകളിലേക്ക് ഇടിഞ്ഞുവീഴുകയും, മൂന്നില്‍ രണ്ട് ഭാഗവും കത്തിനശിക്കുകയും ചെയ്തു.

പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 2,000-ത്തിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 600-ലധികം പൊലീസുകാർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. അക്രമം നടത്തിയവർക്കെതിരെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ രംഗത്ത് എത്തി. പൊതു മുതൽ നശിപ്പിച്ചവരും കൊള്ളയടിച്ചവരും വലിയ വില നൽകേണ്ടി വരുമെന്നും സർക്കാരിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു.

അതേ സമയം, സമരം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയാണ്. ഇറ്റലിയിലും മിലാനിലും നടന്ന പ്രതിഷേധ പ്രകടങ്ങളും അക്രമാസക്തമായി. ഇവിടെയും പ്രതിഷേധക്കാർ കടകൾ കൊള്ളയടിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സർവകലാശാലാ ഫീസ് വർധനവിനെതിരെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിലും വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്ത് എത്തി.

France Protests Over Rising Cost of Living Turn Violent as Looting and Arson Spread Across Europe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ

'ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ ഒരു പരാതിയുമില്ല'

നമ്പർ പ്ലേറ്റിലെ ചിത്രപ്പണിക്ക് പിടിവീഴും, 5000 രൂപ വരെ പിഴ; ഈ 14 എണ്ണം നിയമവിരുദ്ധം, ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

'ഒന്നുമല്ലാതിരുന്ന സമയത്തും കൂടെ നിര്‍ത്തി, എന്നെ വിശ്വസിച്ചതിന് നന്ദി'; വികാരഭരിതയായി മമിത ബൈജു

ട്രെൻഡിങ്ങായ സ്ട്രോ വാട്ടർ ബോട്ടിൽ ആരോഗ്യത്തിന് ഹാനികരമോ?; ഗ്യാസിനും വയർ വീർക്കലിനും സാധ്യത!