Genius Chimpanzee Ai x
World

'ജീനിയസ് ചിമ്പാന്‍സി'; അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് അമ്പരപ്പിച്ച 'അയി' വിട പറഞ്ഞു

ഇംഗ്ലീഷ്, ചൈനീസ് അക്ഷരങ്ങളും അറബി അക്കങ്ങളും മനഃപാഠം

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് മനുഷ്യകുലത്തെ അമ്പരപ്പിച്ച ജപ്പാനിലെ ജീനിയസ് ചിമ്പാന്‍സി 'അയി' വിട പറഞ്ഞു. 49ാം വയസിലാണ് അയി മരണത്തിനു കീഴടങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു വെള്ളിയാഴ്ചാണ് അയിയുടെ അന്ത്യം. ജാപ്പനീസ് ഭാഷയില്‍ അയി എന്ന വാക്കിന് സ്‌നേഹം എന്നാണ് അര്‍ഥം.

ഇംഗ്ലീഷ് അക്ഷരമാല ഹൃദിസ്ഥമായ, 100ലേറെ ചൈനീസ് അക്ഷരങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന അസാമാന്യ പ്രതിഭയായിരുന്നു അയി. ഓര്‍മയുടെ വൈഭവങ്ങള്‍ പ്രകടിപ്പിച്ച അയിയെ പ്രൈമേറ്റുകളുടെ (മനുഷ്യനും കുരങ്ങുകളും ഉള്‍പ്പെട്ട ജീവി വര്‍ഗം) ബുദ്ധിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയിരുന്നു.

അക്ഷരങ്ങള്‍ തിരിച്ചറിയുന്നതില്‍ മാത്രമായിരുന്നില്ല അയി മികവ് പ്രകടിപ്പിച്ചത്. പൂജ്യം മുതല്‍ ഒന്‍പത് വരെയുള്ള, 11 നിറങ്ങളിലുമുള്ള അറബി അക്കങ്ങളും അയി തിരിച്ചറിഞ്ഞിരുന്നുവെന്നു 2014ല്‍ പ്രൈമേറ്റോളജിസ്റ്റുകള്‍ വെളിപ്പെടുത്തിയിരുന്നു.

Genius Chimpanzee: Ai, a renowned genius chimpanzee known for counting, recognising symbols, colours and painting, died aged 49.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; നാല് പേരുടെ നില അതീവ​ഗുരുതരം, സ്ഫോടക വസ്തുക്കൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും

വെന്തുരുകി കേരളം, നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ചൂട്; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

ബ്രേക്ക് നഷ്ടമായി, ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; യുപിയില്‍ പൊള്ളലേറ്റ് 11 മരണം

സൂര്യാരാധനയ്ക്കുള്ള ഏറ്റവും ശ്രേഷ്ഠമായ ദിനം; അറിയാം പത്താമുദയത്തിന്റെ സവിശേഷതകള്‍

Today's Rashi Phalam April 23|ആത്മവിശ്വാസം ഉയരും, സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT