Muhoozi Kainerugaba source:x
World

രാജ്യത്തെ 'ഏറ്റവും സുന്ദരിയായ സ്ത്രീയെ' തരണം, നഷ്ടപരിഹാരമായി 100 കോടി ഡോളറും; തുര്‍ക്കിയോട് വിചിത്ര ആവശ്യവുമായി ഉഗാണ്ട കരസേന മേധാവി

തുര്‍ക്കിയില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഉഗാണ്ട കരസേനാ മേധാവിയും പ്രസിഡന്റ് യോവേരി മുസെവേനിയുടെ മകനുമായ മുഹൂസി കൈനെരുഗാബയുടെ പരാമര്‍ശം വിവാദത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

കമ്പാല: തുര്‍ക്കിയില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഉഗാണ്ട കരസേനാ മേധാവിയും പ്രസിഡന്റ് യോവേരി മുസെവേനിയുടെ മകനുമായ മുഹൂസി കൈനെരുഗാബയുടെ പരാമര്‍ശം വിവാദത്തില്‍. 100 കോടി ഡോളറും രാജ്യത്തെ 'ഏറ്റവും സുന്ദരിയായ സ്ത്രീയെ' ഭാര്യയായി നല്‍കണമെന്നുമാണ് കൈനെരുഗാബ ആവശ്യപ്പെട്ടത്. ഇത്തരത്തിലുള്ള അധിക്ഷേപ പരാമര്‍ശം കൈനെരുഗാബ നടത്തുന്നത് ഇതാദ്യമായല്ല.

പ്രാദേശിക സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉഗാണ്ട നല്‍കുന്ന സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും അതിനാല്‍ സാമ്പത്തിക നഷ്ടപരിഹാരം നല്‍കണമെന്നതാണ് ആദ്യ ആവശ്യത്തിന്റെ ഉള്ളടക്കം. 30 ദിവസത്തിനകം തുര്‍ക്കി ഈ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉഗാണ്ടന്‍ തലസ്ഥാനമായ കമ്പാലയിലെ തുര്‍ക്കി എംബസി അടച്ചുപൂട്ടുന്നതുള്‍പ്പെടെ കടുത്ത നയതന്ത്ര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് മുഹൂസി കൈനെരുഗാബയുടെ ഭീഷണി.

സൊമാലിയയിലെ അടിസ്ഥാന സൗകര്യ ഇടപാടുകളില്‍ നിന്നും രാജ്യത്തിന്റെ തലസ്ഥാനമായ മൊഗാദിഷുവിലെ തുറമുഖ, വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ നിന്നും തുര്‍ക്കി ലാഭം നേടുന്നുവെന്ന് മുഹൂസി കൈനെരുഗാബ ആരോപിച്ചു. അവിടെ സുരക്ഷ ഒരുക്കുന്നത് ഉഗാണ്ടന്‍ സൈന്യമാണെന്നും അദ്ദേഹം ആരോപിച്ചു.അതിനാല്‍ തന്നെ തുര്‍ക്കിയില്‍ നിന്ന് 100 കോടി ഡോളര്‍ 'സുരക്ഷാ ലാഭവിഹിതം' ആയി നല്‍കണം. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഉഗാണ്ട ടര്‍ക്കിഷ് എയര്‍ലൈന്‍സിനെ വ്യോമാതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുകയും തുര്‍ക്കിയുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുരക്ഷാ കാരണങ്ങളാല്‍ തുര്‍ക്കിയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കൈനെരുഗാബ ഉഗാണ്ടന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, വിശുദ്ധ ഭൂമിയെ സംരക്ഷിക്കാന്‍ തന്റെ കീഴിലുള്ള ഒരു ലക്ഷം സൈനികരെ അങ്ങോട്ട് അയക്കാന്‍ തയ്യാറാണെന്നും അറിയിച്ചു.

'Give $1 Billion, Most Beautiful Woman As Wife': Uganda Army Chief To Turkey

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT