പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 മരണം എപി
World

പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ വെടിവെപ്പ്; 50 മരണം

മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ യാത്രാവാഹനത്തിന് നേര്‍ക്ക് അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ എട്ടു സ്ത്രീകളും അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.

ഷിയാ മുസ്ലിങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേര്‍ക്ക് പത്ത് പേരോളം വരുന്ന ആക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കുറം ജില്ലയിലാണ് ആക്രമണമുണ്ടായത്. പതിയിരുന്ന അക്രമികള്‍ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.

സമീപകാലത്ത് ഈ മേഖലയില്‍ ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. കഴിഞ്ഞ മാസങ്ങളില്‍ ഈ മേഖലയില്‍ സുന്നി-ഷിയാ മുസ്ലീങ്ങള്‍ തമ്മില്‍ വന്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ മാസം ഇവിടെ സമാനമായ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

SCROLL FOR NEXT