ഹിസ്ബുല്ല നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു എക്സ്
World

ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ടയാളാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് മരിച്ചു. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്തുവെച്ചാണ് ഹമാദിക്ക് വെടിയേറ്റത്. അജ്ഞാതരാണ് ഹമാദിക്ക് നേരെ നിറയൊഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ആറു തവണ വെടിയേറ്റ ഹമാദിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഫെഡറല്‍ ഏജന്‍സിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ പെട്ട നേതാവാണ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി.

1985 ല്‍ 153 യാത്രക്കാരും ജീവനക്കാരുമായി ഏഥന്‍സില്‍ നിന്ന് റോമിലേക്ക് പോകുകയായിരുന്ന ജര്‍മന്‍ വിമാനം ഹൈജാക്ക് ചെയ്ത സംഭവത്തിലാണ് എഫ്ബിഐ ഹമാദിയെ തേടുന്നത്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ഹമാദി കൊല്ലപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ശരിയായില്ല', ഗവര്‍ണര്‍ യോഗം വിളിച്ച സംഭവത്തില്‍ സര്‍ക്കാരിന് അതൃപ്തി; ലോക്ഭവന് കത്ത് നല്‍കി

'നിനക്ക് അഞ്ച് വര്‍ഷമേയുള്ളൂ എന്ന് ഡോക്ടര്‍; രോഗം പുറത്ത് പറയരുതെന്ന് ഉപദേശിച്ചവര്‍; 37ാം വയസില്‍ ആര്‍ത്ത വിരാമം'

കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ സമർപ്പിക്കാം

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് എതിരെ പോരാടിയ ജോസഫ് സ്‌കറിയയ്ക്ക് ആശ്വാസം; കാലിക്കറ്റില്‍ പ്രൊഫസര്‍ തസ്തികയില്‍ സ്ഥിരനിയമനത്തിന് ഉത്തരവ്

'ഇമോഷണല്‍ ത്രീസം'; കോക്‌ടെയ്ല്‍ 2 ലെസ്ബിയന്‍ പ്രണയകഥയോ? മറുപടി നല്‍കി കൃതി സനോണ്‍

SCROLL FOR NEXT