ലിറ്റണ്‍ ചന്ദ്ര ദാസ് 
World

വാഴപ്പഴത്തെച്ചൊല്ലി തര്‍ക്കം; ബംഗ്ലാദേശില്‍ ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ വാഴപ്പഴത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹിന്ദു വ്യാപാരിയെ തല്ലിക്കൊന്നു. ലിറ്റണ്‍ ചന്ദ്ര ദാസ് (55)ആണ് ആള്‍ക്കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസിപുര്‍ ജില്ലയിലെ കാളിഗഞ്ച് പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വപന്‍ മിയ (55), ഭാര്യ മജീദ ഖാത്തൂണ്‍ (45), മകന്‍ മാസും മിയ (28) എന്നിവരാണ് പിടിയിലായിട്ടുള്ളത്. മാസുമിന്റെ ഉടമസ്ഥയിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് വാഴപ്പഴം ലിറ്റണ്‍ ചന്ദ്ര ദാസ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് കാളിഗഞ്ച് പൊലീസ് പറഞ്ഞു. ലിറ്റണിന്റെ ഹോട്ടലില്‍ നിന്ന് വാഴപ്പഴങ്ങള്‍ കണ്ടെത്തിതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ജനക്കൂട്ടം ലിറ്റണ്‍ ദാസിനെ ആദ്യം ഇടിക്കുകയും ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് ചട്ടുകം കൊണ്ട് അടിക്കുകയും ചെയ്തു. നാട്ടുകാര്‍ സഹായത്തിന് എത്തുന്നതിന് മുമ്പ് ലിറ്റണ്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരു സംഭവത്തില്‍, ബംഗ്ലാദേശില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പണം നല്‍കാതെ പോയ വാഹനം തടയാന്‍ ശ്രമിച്ച റിപ്പണ്‍ സാഹയും ആക്രമണത്തില്‍ മരിച്ചിരുന്നു.

Hindu trader beaten to death in Bangladesh over bananas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; രാജ്യസഭാ സ്ഥാനാര്‍ഥി മിനാക്ഷി നടരാജന്റെ പത്രിക തള്ളി; ആഘോഷമാക്കി ബിജെപി

എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ

സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അറസ്റ്റില്‍; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

ഗള്‍ഫില്‍ നിന്ന് യൂറോപ്പിലേക്ക് റെയില്‍ പാത; സൗദിയും തുര്‍ക്കിയും ചരിത്ര കരാറില്‍ ഒപ്പുവെച്ചു

കെട്ടിപ്പിടിത്തത്തിന് പിന്നാലെ സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത; നിര്‍ണായക നീക്കം

SCROLL FOR NEXT