Hindu youth murdered in Bangladesh; second murder in 24 hours X
World

ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി; 24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ കൊലപാതകം

തിങ്കളാഴ്ച വൈകിട്ട് കടയില്‍ വെച്ച് ഇയാളെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. നര്‍സിംഗ്ഡി ജില്ലയില്‍ ഹിന്ദുവായ വ്യാപാരിയെ അജ്ഞാതര്‍ കുത്തിക്കൊന്നു. 24 മണിക്കൂറിനുള്ളില്‍ സമാനമായ രണ്ടാമത്തെ സംഭവമാണിത്.

പലാഷ് ഉപസിലയിലെ ചാര്‍സിന്ദൂര്‍ ബസാറില്‍ പലചരക്ക് കട നടത്തുകയായിരുന്ന 40 കാരനായ ശരത് ചക്രവര്‍ത്തി മണിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കടയില്‍ വെച്ച് ഇയാളെ അജ്ഞാത സംഘം ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ശരത് ചക്രവര്‍ത്തി കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ജാഷോര്‍ ജില്ലയില്‍ ഫാക്ടറി ഉടമയും നരൈല്‍ ആസ്ഥാനമായുള്ള ദിനപത്രത്തിന്റെ എഡിറ്റര്‍ റാണ പ്രതാപിനെ അക്രമികള്‍ വെടിവെച്ച് കൊന്നത്. ഇയാളെ ഫാക്ടറിയില്‍ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കിയ ശേഷം തലയ്ക്ക് വെടിവെക്കുകയായിരുന്നു. ജോലി സ്ഥലങ്ങളിലുള്ള തര്‍ക്കങ്ങള്‍, പ്രാദേശിക പ്രശ്‌നങ്ങള്‍, ജനക്കൂട്ട ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ ഹിന്ദുക്കള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.

Hindu youth murdered in Bangladesh; second murder in 24 hours

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണ്ണക്കൊള്ള : തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍

'മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് വിക്രമിന് കിട്ടി; കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി'

ഈ ഭക്ഷണങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് ദോഷകരം

താമര തണ്ട് റെസിപ്പി; രുചിയിലും ആരോ​ഗ്യത്തിലും കിടിലൻ

ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉറ്റ ബന്ധം; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി പത്മകുമാറിന്റെയും ദേവസ്വം ജീവനക്കാരുടെയും മൊഴികള്‍

SCROLL FOR NEXT