കൊടുങ്കാറ്റില്‍ തകര്‍ന്ന വീട്‌  എക്‌സ്‌
World

ഫ്‌ളോറിഡയില്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റ്: മരണം 16 ആയി, 30 ലക്ഷം വീടുകളില്‍ വൈദ്യുതിയില്ല

ടാമ്പ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റില്‍ ഫ്‌ളോറിഡയില്‍ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. വീടുകള്‍ തകര്‍ന്നവര്‍ക്കും മറ്റ് നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്കും സഹായം ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി.

30 ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി നഷ്ടപ്പെട്ടു. ഇതില്‍ 16 ലക്ഷം വീടുകളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് വിവരം. വൈദ്യുതി പ്രതിസന്ധി വ്യാപാര സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിച്ചു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. 5000 കോടി ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത്.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഫ്‌ളോറിഡയില്‍ മില്‍ട്ടന്‍ കൊടുങ്കാറ്റ് ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. നൂറ്റാണ്ടിലെ ഭീതിയെന്നാണ് ജോ ബൈഡന്‍ ചുഴലിക്കാറ്റിനെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ 10ന് പ്രാദേശിക സമയം രാത്രി എട്ടരയോടെയായിരുന്നു ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടത്. മില്‍ട്ടന്‍ കരതൊട്ടതിനു തൊട്ടുപിന്നാലെ ഫ്‌ളോറിഡയില്‍ മിന്നല്‍ പ്രളയമുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT