ഡോണൾഡ് ട്രംപ് എപി
World

50 ലക്ഷം ഡോളറുണ്ടോ കൈയില്‍, യുഎസ് പൗരത്വം നേടാം; ഗോള്‍ഡന്‍ കാര്‍ഡുമായി ട്രംപ്

ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎസ് പൗരത്വം നേടാന്‍ ഇത് സഹായിക്കുമെന്നും 10 ലക്ഷം കാര്‍ഡുകള്‍ വിറ്റഴിക്കുമെന്നും ട്രംപ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: കുടിയേറ്റ വിരുദ്ധ നടപടികള്‍ കടുപ്പിക്കുന്നതിനിടെ 'ആശ്വാസ' നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസില്‍ നിക്ഷേപിക്കുന്ന വിദേശികള്‍ക്കു 'ഗോള്‍ഡന്‍ കാര്‍ഡിലൂടെ' പൗരത്വം നല്‍കാനാണു നീക്കം. ഇങ്ങനെ പൗരത്വം നേടാന്‍ 50 ലക്ഷം യുഎസ് ഡോളര്‍ നല്‍കിയാല്‍ മതിയെന്നും ട്രംപ് പറഞ്ഞു.

ഗ്രീന്‍ കാര്‍ഡിന്റെ മാതൃകയിലുള്ള പദ്ധതിയുടെ ഭാഗമാകുന്ന നിക്ഷേപകര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. യുഎസ് പൗരത്വം നേടാന്‍ ഇത് സഹായിക്കുമെന്നും 10 ലക്ഷം കാര്‍ഡുകള്‍ വിറ്റഴിക്കുമെന്നും ട്രംപ് അറിയിച്ചു. ''ഇബി 5 പദ്ധതി നിര്‍ത്തുകയാണ്. ഇനി ഗോള്‍ഡ് കാര്‍ഡ് അവതരിപ്പിക്കും. രാജ്യത്തു നിക്ഷേപങ്ങള്‍ നടത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന വിദേശികള്‍ക്കു പൗരത്വം ലഭിക്കാനുള്ള വഴിയാണിതെന്നും ട്രംപ് വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കകം പദ്ധതി നിലവില്‍ വരുമെന്നാണു സൂചന. അതിസമ്പന്നര്‍ക്കു ഗോള്‍ഡന്‍ കാര്‍ഡ് വാങ്ങുന്നതിലൂടെ അമേരിക്കയിലേക്ക് വരാനാകുമെന്നും ട്രംപ് പറഞ്ഞു. റഷ്യയിലെ ശതകോടീശ്വരന്‍മാര്‍ക്കു ഇതുവഴി അമേരിക്കന്‍ പൗരത്വം നേടാനാകുമോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. റഷ്യയിലെ കോടീശ്വരന്മാര്‍ വളരെ നല്ല മനുഷ്യരാണ്. അവര്‍ക്കും ഗോള്‍ഡന്‍ കാര്‍ഡ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT