Modi, donald trump 
World

'റഷ്യയുമായി ഇന്ത്യ ഇനി എണ്ണ വ്യാപാരം തുടര്‍ന്നാല്‍....'; വീണ്ടും ട്രംപിന്റെ ഭീഷണി

അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: റഷ്യയുമായി ഇനി ഇന്ത്യ എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോടു പറഞ്ഞതായി ട്രംപ് തിങ്കളാഴ്ചയും ആവര്‍ത്തിച്ചു. 'ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി ഞാന്‍ സംസാരിച്ചു, റഷ്യന്‍ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു' പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്. അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതിനെക്കുറിച്ചു ചോദിച്ചപ്പോള്‍, 'അങ്ങനെ പറയാന്‍ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വലിയ തോതിലുള്ള തീരുവകള്‍ അവര്‍ക്കു നേരിടേണ്ടിവരും. അങ്ങനെയൊരു അവസ്ഥ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് താല്‍പര്യം ഉണ്ടാകില്ല'- ട്രംപ് പറഞ്ഞു.

ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും യുഎസും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചകള്‍ക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്താവന. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യയ്ക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്റ്റില്‍ നിലവില്‍ വരികയും ചെയ്തു.

India Will Continue Paying Massive Tariffs Over "Russian Oil", Says Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

സിനിമാ സ്റ്റൈലിലുള്ള അറസ്റ്റ്; പൊലീസ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും കീഴടക്കിയത് കോടതി മുറിക്കുള്ളില്‍ നിന്ന്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

എട്ട് വര്‍ഷം, സമാനതകളില്ലാത്ത നിയമ പോരാട്ടം, വിവാദം; നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍

SCROLL FOR NEXT