Indian Man Dies After 8-Hour Wait At Canada Hospital 
World

നെഞ്ചുവേദന, ചികിത്സയ്ക്കായി കാത്തിരുന്നത് 8 മണിക്കൂര്‍; കാനഡയില്‍ ഇന്ത്യക്കാരന്‍ മരിച്ചു

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെക്കുകിഴക്കന്‍ എഡ്മണ്ടണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജനായ 44 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചത് ചികിത്സ വൈകിയതിനെ തുടര്‍ന്നാണെന്ന് ആക്ഷേപം. പ്രശാന്ത് എന്നയാളുടെ മരണത്തില്‍ കുടുംബമാണ് ആക്ഷേപം ഉന്നയിച്ചത്. ഡിസംബര്‍ 22 ന് ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തെക്കുകിഴക്കന്‍ എഡ്മണ്ടണിലെ ഗ്രേ നണ്‍സ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

എട്ടുമണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടെങ്കിലും കാര്യമായ പരിശോധ പോലും നടത്തിയില്ലെന്ന് പ്രശാന്തിന്റെ ഭാര്യ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ഇസിജി പരിശോധന നടത്തി. എന്നാല്‍ കാര്യമാക്കേണ്ട ഒന്നുമില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണം. പിന്നാലെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. കൂടെ കുറച്ച് ടൈലനോള്‍ നല്‍കി. നഴ്സുമാര്‍ അദ്ദേഹത്തിന്റെ രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും ചെയ്തു. എട്ട് മണിക്കൂറിന് ശേഷമാണ് പ്രശാന്തിനെ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് വിളിച്ചത്. പിന്നാലെ മരണം സംഭവിക്കുകയും ചെയ്‌തെന്ന് പ്രശാന്തിന്റെ പിതാവും പറയുന്നു.

' അത്യാഹിത വിഭാഗത്തില്‍ എത്തി പത്ത് സെക്കന്‍ഡ് മാത്രമാണ് പ്രശാന്ത് ഇരുന്നത്. ഇതിനിടെ എഴുന്നേറ്റു നിന്ന് നെഞ്ചില്‍ കൈ വെച്ച് പെട്ടെന്ന് കിടന്നു,' പിതാവ് പറഞ്ഞു. ജീവന്‍ രക്ഷിക്കാവുന്ന സാഹചര്യം അപ്പോഴേക്കും പിന്നിട്ടിരുന്നു എന്നും പിതാവ് പറയുന്നു.

സംഭവത്തെ കുറിച്ച് പ്രശാന്തിന്റെ ഭാര്യ നല്‍കുന്ന മൊഴിയുടെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നത്. പ്രശാന്തിന്റെ രക്തസമ്മര്‍ദ്ദം 210 ആയി ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന് ടൈലനോള്‍ മാത്രമാണ് നല്‍കിയത് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇല്ലെന്നാണ് ഗ്രേ നണ്‍സ് ആശുപത്രിയുടെ പ്രതികരണം. ഗ്ലോബല്‍ ന്യൂസിനോടാണ് അധികൃര്‍ ഇക്കാര്യം അറിയിച്ചത്. രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയും പരിചരണവും പ്രധാനമാണെന്നും, സ്വകാര്യത മാനിച്ച് രോഗി പരിചരണത്തെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു. മൂന്ന്, പത്ത്, പതിനാല് വയസ്സുള്ള മൂന്ന് കുട്ടികളുടെ പിതാവ് കൂടിയാണ് മരിച്ച പ്രശാന്ത്.

A 44-year-old man of Indian origin died in Canada from a suspected cardiac arrest after reportedly going several hours without receiving treatment at a hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്ത് വി വി രാജേഷ് മേയര്‍; ചരിത്രം കുറിച്ച് ബിജെപി; കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധു

21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍

ഗിബ്ലി മുതൽ ഗ്രോക്ക് വരെ: ജെൻ സീ ഹിറ്റാക്കിയ 2025ലെ AI ട്രെൻഡുകൾ

2025ലെ ബോളിവുഡ് താരങ്ങളുടെ ഐക്കണിക് മേക്കപ്പ് ലുക്കുകൾ

ക്രിസ്മസും ന്യൂ ഇയറും; ആഘോഷത്തിനിടെ ഹാങ്ഓവർ മാറാൻ ചില ടിപ്സ്

SCROLL FOR NEXT