Indian-Origin Motel Manager Shot Dead 
World

'നിങ്ങള്‍ ഓകെ ആണോ.... ചോദ്യത്തിന് പിന്നാലെ ആക്രമണം', യുഎസില്‍ ഇന്ത്യന്‍ വംശജനെ വെടിവച്ച് കൊന്നു

പിറ്റ്‌സ്ബര്‍ഗിലെ മോട്ടല്‍ മാനേജറായ രാകേഷ് സ്ഥാപനത്തിന് പുറത്ത് നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. മോട്ടല്‍ മാനേജറായ രാകേഷ് എഹാഗബന്‍ (51) ആണ് കൊലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. പിറ്റ്‌സ്ബര്‍ഗിലെ മോട്ടല്‍ മാനേജറായ രാകേഷ് സ്ഥാപനത്തിന് പുറത്ത് നടന്ന തര്‍ക്കത്തില്‍ ഇടപെട്ടതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത്.

സ്റ്റാന്‍ലി യൂജിന്‍ വെസ്റ്റ് (37) കാരനാണ് രാകേഷിന് എതിരെ വെടിയുതിര്‍ത്തത്. രാകേഷ് മാനേജറായ മോട്ടലിലെ അന്തേവാസിയായ സ്ത്രീയുമായിട്ടായിരുന്നു അക്രമിയുടെ വാക്കുതര്‍ക്കം. തര്‍ക്കത്തിനിടെ നിങ്ങള്‍ ഓകെയല്ലേ.... എന്ന് സ്ത്രീയോട് അന്വേഷിച്ചതിന് പിന്നാലെ ആയിരുന്നു തോക്കുമായി നിന്നിരുന്ന സ്റ്റാന്‍ലി യൂജിന്‍ വെസ്റ്റ് വെടിയുതിര്‍ത്തത്. പോയിന്റ് ബ്ലാങ്കില്‍ തലയ്ക്ക് ആയിരുന്നു അക്രമി വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് മരിച്ചു.

രാകേഷ് എഹാഗബന് പുറമെ സ്ത്രീയ്ക്ക് എതിരെയും അക്രമി വെടിയുതിര്‍ത്തയായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളെ പിന്നീട് പൊലീസ് എറ്റുമുട്ടിലൂടെയാണ് പിടികൂടിയത്. പൊലീസിന് നേരെയും ഇയാള്‍ വെടിയുതിര്‍ത്തു. പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ അക്രമിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.

Indian-origin motel manager Rakesh Ehagaban shot dead at point-blank range in Pittsburgh, United States.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

483 ദിവസത്തെ വിസ്താരം, 261 സാക്ഷികള്‍; നടി ആക്രമിച്ച കേസില്‍ കേരളം ഉറ്റുനോക്കുന്ന വിധി ഇന്ന്

ഈ രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അനുയോജ്യമായ ദിവസം, പുതിയ ജോലി ലഭിക്കാൻ സാധ്യത

സിനിമാ സ്റ്റൈലിലുള്ള അറസ്റ്റ്; പൊലീസ് പള്‍സര്‍ സുനിയേയും കൂട്ടാളി വിജീഷിനേയും കീഴടക്കിയത് കോടതി മുറിക്കുള്ളില്‍ നിന്ന്

ഇന്ന് നിശബ്ദ പ്രചാരണം, ഏഴ് ജില്ലകള്‍ നാളെ പോളിങ് ബൂത്തിലേക്ക്

എട്ട് വര്‍ഷം, സമാനതകളില്ലാത്ത നിയമ പോരാട്ടം, വിവാദം; നടി ആക്രമിക്കപ്പെട്ട കേസിന്റെ നാള്‍ വഴികള്‍

SCROLL FOR NEXT