Khamenei File
World

ആയത്തുല്ല ഖമേനി 'ജീവനോടെയുണ്ട്'; കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി ഇറാന്‍ വിദേശ കാര്യമന്ത്രി

തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയന്‍ പരമോന്നത നേതാവ് ജീവനോടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഡെസ്ക്

ടെഹ്റാന്‍: ഇസ്രയേല്‍-യുഎസ് ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ തള്ളി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടേക്കാമെന്നും അരാഗ്ചി പറഞ്ഞു. തനിക്ക് അറിയാവുന്നിടത്തോളം ഇറാനിയന്‍ പരമോന്നത നേതാവ് ജീവനോടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

'മിക്കവാറും എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരും ജീവനോടെയുമുണ്ട്. ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ കമാന്‍ഡര്‍മാരെ നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഇത് ഒരു വലിയ പ്രശ്നമല്ല. പ്രകോപനമില്ലാതെയും നിയമവിരുദ്ധമായുമാണ് നെതന്യാഹുവും ട്രംപും ഇറാനെതിരായ യുദ്ധം ചെയ്യുന്നത്. ആക്രമണകാരികളെ അവര്‍ അര്‍ഹിക്കുന്ന പാഠം പഠിപ്പിക്കും. സായുധ സേന അതിന് തയ്യാറാണെന്നും ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യമന്ത്രി എക്സില്‍ കുറിച്ചു.

ഇറാനിലെ പരമാധികാരവും പ്രാദേശിക സമഗ്രതയും സംരക്ഷിക്കാന്‍ അതിന്റെ എല്ലാ പ്രതിരോധ, സൈനിക കഴിവുകളും ഉപയോഗിക്കുമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളേയും അബ്ബാസ് അരാഗ്ചി ന്യായീകരിച്ചു.

ഇറാനെതിരായ ആക്രമണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമേരിക്കയെയും സയണിസ്റ്റ് ഭരണകൂടത്തെയും അവരുടെ സൗകര്യങ്ങളോ പ്രദേശങ്ങളോ ചൂഷണം ചെയ്യുന്നതില്‍ നിന്ന് തടയേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാ പ്രാദേശിക രാജ്യങ്ങള്‍ക്കുമുണ്ടെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും അടിച്ചേല്‍പ്പിച്ച യുദ്ധം ഇറാനിയന്‍ ജനതയ്ക്കെതിരെ മാത്രമല്ല, മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കെതിരെയും ലക്ഷ്യമിടുന്നതാണെന്നും അരാഗ്ചി പറഞ്ഞു.

Iran officially refutes rumors of Supreme Leader Khamenei's death. Foreign Minister Abbas Araghchi confirms Khamenei is 'alive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'ഉള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്'; അച്ഛന് ആശംസകളുമായി അഹാന

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

SCROLL FOR NEXT