Iran Warns US of Full-Scale Offensive if Strikes Continue 
World

'ആക്രമണം ഉടൻ അവസാനിപ്പിക്കണം, ഇല്ലെങ്കിൽ വൻ തിരിച്ചടി'; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം

പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രധാന തുറമുഖങ്ങൾ ആക്രമിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ടെഹ്‌റാന്‍: പശ്ചിമേഷ്യൻ സംഘർഷത്തിൽ അമേരിക്കയ്ക്ക് അന്ത്യ ശാസനവുമായി ഇറാൻ. രണ്ടോ മൂന്നോ ദിവസങ്ങളിൾക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ സമ്പൂർണ ആക്രമണത്തിലേക്ക് കടക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഉന്നത ഉദ്യോഗസ്ഥനും പരമോന്നത നേതാവിന്റെ സൈനിക ഉപദേഷ്ടാവുമായ മൊഹ്‌സെൻ റെസായി മുന്നറിയിപ്പ് നൽകി.

അതിനിടെ, ഇറാനെതിരെ തുടർച്ചയായ ഏഴാം ദിവസവും അമേരിക്ക വ്യോമാക്രമണങ്ങൾ നടത്തി. ദക്ഷിണ ഇറാനിലെ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, രണ്ട് പ്രധാന പാലങ്ങള്‍ എന്നിവയ്ക്ക് നേരെ യുഎസ് മിസൈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിന് സമീപത്തെ നിരീക്ഷണ ടവർ അമേരിക്ക തകർത്തതിന് പിന്നാലെ, പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രധാന തുറമുഖങ്ങൾ ആക്രമിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി പ്രമുഖ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

സൈനിക ക്യാംപുകളെ ലക്ഷ്യമിട്ട് ഇറാൻ വെള്ളിയാഴ്ച മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി കുവൈത്ത് സൈന്യം അറിയിച്ചു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.

അതേ സമയം, ഹോർമുസിലൂടെ കടന്ന് പോകുന്ന കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ആക്രമണം തുടരുകയാണ്. ഹോർമുസ് ഇടനാഴിയിലൂടെ സഞ്ചരിച്ചിരുന്നു തായ് കപ്പൽ ഇറാൻ ആക്രമിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു.

Iran Warns US of Full-Scale Offensive if Strikes Continue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രനേട്ടത്തിനരികെ മിഷന്‍ ആഗമന്‍; വിക്രം1 റോക്കറ്റ് വിക്ഷേപണത്തിന് മണിക്കൂറുകള്‍ മാത്രം

ശക്തമായ മഴ; കേരളത്തില്‍ ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam July 18 | സന്തോഷ വാർത്ത കേൾക്കാം, ലക്ഷ്യങ്ങൾ സഫലമാകും

വിഷ്ണു വിനോദ് നയിക്കും; കേരള ക്രിക്കറ്റ് ടീം പരിശീലന മത്സരങ്ങൾക്കായി ശ്രീനഗറിലേക്ക്

'ആശങ്ക വേണ്ട'... ലമീൻ യമാൽ ലോകകപ്പ് ഫൈനൽ കളിക്കും