Iraq university’s removal of male professors teaching women sparks weeks of protests 
World

പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ പുരുഷ അധ്യാപകര്‍ വേണ്ട; തീരുമാനത്തിന് പിന്നാലെ വിവാദം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ബാഗ്ദാദ്: പെണ്‍കുട്ടികളെ പുരുഷ അധ്യാപകര്‍ പഠിപ്പിക്കുന്നത് വിലക്കിയ ഇറാഖിലെ സര്‍വകലാശാലാ നടപടിക്കെതിരേ വന്‍പ്രതിഷേധം. തെക്കന്‍ ഇറാഖിലെ അല്‍ ഖാദിസിയ സര്‍വകലാശാലയുടേതാണ് വിവാദതീരുമാനം.

സംഭവത്തില്‍ രണ്ടാഴ്ചയാ യി 400-ലേറെ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിക്കുകയാണ്. കുടുംബങ്ങളുടെ പിന്തുണയോടെയാണ് തങ്ങള്‍ പഠിക്കുന്നതെന്നും പുരുഷ അധ്യാപകരെ പെട്ടെന്ന് മാറ്റിയത് പഠനത്തെയും ഗവേഷണത്തെയും ബാധിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടി.

പലരുടെയും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മാറ്റപ്പെട്ട അധ്യാപകരായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലരുന്നത് തടയണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ കുടുംബങ്ങള്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. പ്രതിഷേധിച്ച വിദ്യാര്‍ഥിനികളെ സര്‍വകലാശാലാ പ്രസിഡന്റ് റാഹി അല്‍ യാസിരിയും സുരക്ഷാ ഉദ്യോഗസ്ഥരും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ട്.

Iraq university’s removal of male professors teaching women sparks weeks of protests

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹൊദൈദ തുറമുഖ ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

ഒരേ ഒരു ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ രാഹുല്‍ വൈഭവം; ചരിത്രനേട്ടത്തില്‍ പാക് താരത്തിന്റെ 'പിന്‍ഗാമി'

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേകവരി

ഒരൊറ്റ ആപ്പ് മതി; ശബരിമല സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം; ആറ് ഭാഷകളില്‍ സേവനം; 'ശരണ്‍' ആപ്പ് നിലവില്‍

തണുത്ത് വിറച്ച് മൂന്നാര്‍; കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ്