Google  
World

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തെഹ്‌റാന്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളില്‍ കൂടുതല്‍ ഇറാന്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍ പ്രമുഖ യു എസ് സാങ്കേതിക, വ്യവസായ കമ്പനികളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് (ഐ ആര്‍ ജി സി) മുന്നറിയിപ്പ്. ഏപ്രില്‍ ഒന്നു മുതല്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ 18 മുന്‍നിര കമ്പനികളുടെ പട്ടികയാണ് ഇറാന്‍ പുറത്തുവിട്ടിരിക്കുന്നത്.

'ഏപ്രില്‍ 1 ബുധനാഴ്ച ടെഹ്‌റാന്‍ സമയം രാത്രി 8 മണി മുതല്‍ ഇറാനില്‍ നടക്കുന്ന ഓരോ ഭീകരാക്രമണത്തിനും പകരമായി ഈ കമ്പനികള്‍ അവരുടെ യൂണിറ്റുകളുടെ നാശം പ്രതീക്ഷിക്കണം, ജീവന്‍ രക്ഷിക്കാന്‍ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉടന്‍ തന്നെ അവരുടെ ജോലിസ്ഥലങ്ങള്‍ വിട്ടുപോകണമെന്ന് ഉപദേശിക്കുന്നു,' ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

ഇറാനിയന്‍ സൈന്യം ആക്രമണം നടത്തുന്ന പ്രത്യേക രാജ്യങ്ങളുടെ പേര് റെവല്യൂഷണറി ഗാര്‍ഡ്‌സ് നല്‍കിയിട്ടില്ല.അതേസമയം ഇറാന്റെ സായുധ സേന ജനറല്‍ സ്റ്റാഫിലെ ബജറ്റ്, സാമ്പത്തിക കാര്യങ്ങളുടെ തലവനായ ജംഷിദ് എഷാഗി യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതായി ഇറാന്‍ സ്ഥിരീകരിച്ചു.

IRGC vows to attack US firms from April 1 in response to every 'targeted assassination' of Iranian leaders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

ഏപ്രിൽ ഒന്ന് മുതൽ ബാങ്ക് ഇടപാടുകൾക്ക് ഒടിപി പകരം സംവിധാനവുമായി യുഎഇ

'എണ്ണ വേണമെങ്കിൽ സ്വന്തമായി കൊണ്ടുവരൂ, വിളിച്ചപ്പോൾ വരാത്തവരോട് ഞങ്ങളും കൂട്ടില്ല'-മുന്നറിയിപ്പുമായി ട്രംപ്

SCROLL FOR NEXT