Israel Secret Iran War Base in Iraq file
World

ഇറാഖ് മരുഭൂമിയില്‍ ഇസ്രയേലിന്‍റെ രഹസ്യ താവളം; അറിഞ്ഞത് അമേരിക്ക മാത്രം, കണ്ടെത്തിയത് ആട്ടിടയന്‍

വളരെ യാദൃശ്ചികമായി മരുഭൂമിയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു ഇറാഖി ആട്ടിയടന്‍ ഇക്കാര്യം ഇറാഖ് സൈന്യത്തെ അറിയിച്ചെന്നും അങ്ങനെയാണ് സര്‍ക്കാര്‍ ഈ വിവരമറിഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണത്തിന് വേണ്ടി ഇറാഖ് മരുഭൂമിയില്‍ ഇസ്രയേല്‍ രഹസ്യത്താവളം സ്ഥാപിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തിലൊരു താവളത്തിന്റെ കാര്യം ഇറാഖ് അറിഞ്ഞിരുന്നില്ലെന്നും അതേസമയം അമേരിക്കക്ക് ഇതേക്കുറിച്ച് വ്യക്തമാക ധാരണയുണ്ടായിരുന്നതായും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

വളരെ യാദൃച്ഛികമായി മരുഭൂമിയില്‍ സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഒരു ഇറാഖി ആട്ടിയടന്‍ ഇക്കാര്യം ഇറാഖ് സൈന്യത്തെ അറിയിച്ചെന്നും അങ്ങനെയാണ് സര്‍ക്കാര്‍ ഈ വിവരമറിഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആടിനെ മേയ്ക്കുന്നതിനിടെ ഹെലികോപ്ടറുകള്‍ അസാധാരണമാം വിധം താഴ്ന്നു പറക്കുന്നത് ഇടയന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയകരമായി എന്തോ നടക്കുന്നുവെന്നു തോന്നിയ അയാള്‍ വിവരം ഇറാഖി സൈന്യത്തെ അറിയിച്ചു. സൈന്യം അന്വേഷണം ആരംഭിച്ചെങ്കിലും സൈനികര്‍ താവളത്തിലെത്തുന്നത് തടയാന്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഒരു ഇറാഖ് സൈനികന്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഇറാഖ് രണ്ടു സൈനിക സംഘങ്ങളെ കൂടി അവിടേക്ക് അയച്ചു. അടുത്തിടെ വരെ സൈനിക സാന്നിധ്യം ഉണ്ടായിരുന്നുവെന്നതിന് അവര്‍ക്കു തെളിവുകള്‍ കിട്ടുകയും ചെയ്തു. തെളിവുകളുമായി സംഘങ്ങള്‍ മടങ്ങി.

ഇറാനെതിരായ വ്യോമാക്രമണങ്ങള്‍ക്കു പിന്തുണ നല്‍കാനാണ് ഇസ്രയേല്‍ ഇറാഖ് മരുഭൂമിയില്‍ രഹസ്യ സൈനിക താവളം സ്ഥാപിച്ചതെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ പറയുന്നു. യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ഈ താവളം സജ്ജീകരിച്ചത്. ഈ കേന്ദ്രത്തില്‍ ഇസ്രയേല്‍ പ്രത്യേക സൈനിക വിഭാഗത്തെ വിന്യസിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ വ്യോമസേനയുടെ ലോജിസ്റ്റിക് ഹബ്ബായും ഇത് പ്രവര്‍ത്തിച്ചു. ഇറാന്റെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ തകര്‍ന്നാല്‍ പൈലറ്റുമാരെ രക്ഷപ്പെടുത്താനുള്ള തിരച്ചില്‍ റസ്‌ക്യൂ സംഘങ്ങളെയും ഇവിടെ സജ്ജമാക്കിയിരുന്നു. വിശാലവും ജനവാസമില്ലാത്തതുമായ പടിഞ്ഞാറന്‍ ഇറാഖ് മരുഭൂമി രഹസ്യ സൈനിക നീക്കങ്ങള്‍ക്ക് അനുയോജ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. 1991 ലും 2003 ലും സദ്ദാം ഹുസൈനെതിരായ സൈനിക നീക്കങ്ങള്‍ക്കിടെ അമേരിക്കന്‍ സേനയും ഈ പ്രദേശം ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Israel Secret Iran War Base in Iraq: Israel established a covert military installation in the Iraqi desert to support its air operations against Iran and later carried out airstrikes on Iraqi forces after they came close to discovering the site, The Wall Street Journal reported.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: ഘടക കക്ഷികള്‍ ആര്‍ക്കു വേണ്ടിയും പറഞ്ഞിട്ടില്ലെന്ന് മുരളീധരന്‍

വിവാഹ വിരുന്നിടെ ചിക്കന്‍കറി ഷര്‍ട്ടില്‍ തെറിച്ചു; വരന്റെയും വധുവിന്റെയും വീട്ടുകാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്; യുവാവ് മരിച്ചു

'സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ കുറയ്ക്കണം'; പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

നാടകീയ ജയം, പിന്നാലെ ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവറിന് പിഴ ശിക്ഷ!

'എടപ്പാടി സ്ഥാനമൊഴിയണം'; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ എഐഎഡിഎംകെയില്‍ ആഭ്യന്തര കലഹം

SCROLL FOR NEXT