Israel searches for pilot who went missing 40 years ago X
World

40 വര്‍ഷം മുമ്പ് കാണാതായ പൈലറ്റിനെ തിരഞ്ഞ് ഇസ്രയേല്‍, ശവക്കുഴികളിലും പരിശോധന; ലെബനനില്‍ ആക്രമണം

1986ലാണ് റോണ്‍ അറാദിനെ കാണാതായത്.

Author : സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 12 ലേറെ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ലെബനോനില്‍ വ്യോമ കരയാക്രമണം ശക്തമാക്കിയിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ ലെബനനിലെ കിഴക്കന്‍ മേഖലയിലെ ബെക്കാ താഴ്‌വരയിലെ പട്ടണത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 41 പേര്‍ കൊല്ലപ്പെട്ടതായും 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് കണക്കുകള്‍. കൊല്ലപ്പെട്ടവരില്‍ മൂന്ന് പേര്‍ ലെബനന്‍ സൈനികരാണ്.

40 വര്‍ഷം മുമ്പ് കാണാതായ ഇസ്രയേല്‍ പൈലറ്റ് റോണ്‍ അറാദിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ലക്ഷ്യമിട്ടായിരുന്നു നബി ചിതില്‍ ഇസ്രയേല്‍ സൈനിക നടപടി സ്വീകരിച്ചത്. 1986ലാണ് റോണ്‍ അറാദിനെ കാണാതായത്. ആക്രമണത്തിന് ശേഷം മേഖലയിലെ ശവക്കുഴികളിലും തെരച്ചില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്ന് അവശിഷ്ടങ്ങളുടെ കൂമ്പാരമായി മാറിയിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി മനസിലാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്രാമത്തിലേക്ക് എത്താന്‍ ഹിസ്ബുള്ള ഗ്രൂപ്പ് അനുവാദം നല്‍കിയിട്ടുണ്ട്. ഷിയാ സായുധ രാഷ്ട്രീയ ഗ്രൂപ്പായ ഹിസ്ബുള്ളയെ യുകെയും യുഎസും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭീകര സംഘടനയായിട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Israel searches for pilot who went missing 40 years ago, including graves; Attack in Lebanon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം