(Israel strikes) 
World

യുദ്ധം മുറുകുന്നു; മുന്നറിയിപ്പിന് പിന്നാലെ ടെഹ്‌റാനില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍ (വിഡിയോ)

ഇറാന്റെ ഔദ്യോ​ഗിക മാധ്യമ സ്ഥാപനത്തിനു നേരെ മിസൈൽ ആക്രമണം

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ജനങ്ങള്‍ എത്രയും പെട്ടെന്ന് നഗരം വിട്ടു പോകണമെന്ന മുന്നറിയിപ്പിനു പിന്നാലെ ടെഹ്‌റാനില്‍ ഇസ്രയേല്‍ വ്യോമാക്രമണം (Israel strikes). ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ നിന്നു സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തിനു പിന്നാലെ ടെഹ്റാനിലെ സ്വിസ് എംബസി അടച്ചു.

അതിനിടെ ഇറാൻ തിരിച്ചടിക്കുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്. വടക്കൻ ഇസ്രയേലിൽ ഇറാൻ ഡ്രോൺ ആക്രണം നടത്തുന്നതായുള്ള വാർത്തകളാണ് വരുന്നത്. ടെൽ അവീവിലെ താമസക്കാരോടു ഒഴിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാന്റെ ഔദ്യോ​ഗിക മാധ്യമ സ്ഥാപനത്തിനു നേരെയും ഇസ്രയേൽ ആക്രമണം നടത്തി. ലൈവായി വാർത്ത വായിക്കുന്നതിനിടെ അവതാരക ഇറങ്ങി ഓടുന്നതിന്റെ ​ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഐആർഐബി ടെലിവിഷൻ സ്ഥാപനത്തിന്റെ ആസ്ഥാനത്തിനു നേർക്കാണ് മിസൈൽ ആക്രമണമുണ്ടായത്.

തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ രംഗത്തെത്തിയിരുന്നു. സൈനിക നടപടിയുണ്ടാകുമെന്നും ടെഹ്റാന്റെ ആകാശം പൂര്‍ണമായും നിയന്ത്രണത്തിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം നാലാം ദിനത്തിലും രൂക്ഷമായി തുടരുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി നടന്ന ആക്രമണത്തില്‍ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകളില്‍ മൂന്നിലൊന്നും പ്രതിരോധസേന തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് ടെഹ്‌റാനു നേരെയുള്ള ആക്രമണം.

ടെഹ്‌റാന് മുകളിലുള്ള ആകാശം ഇപ്പോള്‍ പൂര്‍ണമായും വ്യോമസേനയുടെ നിയന്ത്രണത്തിലാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. നഗരത്തിലെ പ്രധാനപ്പെട്ട ഭരണ കേന്ദ്രങ്ങളെല്ലാം തങ്ങള്‍ ഉടന്‍ ആക്രമിക്കും. ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, ടെഹ്‌റാനിലെ ജനങ്ങള്‍ അവിടെനിന്നു ഒഴിഞ്ഞുപോയാല്‍ പിന്നാലെ ആക്രമിക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT