ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞ ജൂലൈയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയപ്പോള്‍/എഎഫ്പി 
World

'ജെനിന്‍ ബ്രിഗേഡിനെ' ലക്ഷ്യം വെച്ച് ഇസ്രയേല്‍; അഭയാര്‍ത്ഥി ക്യാമ്പ് വ്യോമാക്രമണത്തില്‍ 13 മരണം

ഗാസയിലെ ജെനനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13പേര്‍ കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടം

സമകാലിക മലയാളം ഡെസ്ക്

ഗാസയിലെ ജെനനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 13പേര്‍ കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടം. 30 വീടുകള്‍ ഇസ്രയേല്‍ തകര്‍ത്തതായും ഹമാസ് നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു. 

പലസ്തീന്‍ സാധുയ സംഘടന 'ജെനിന്‍ ബ്രിഗേഡ്' എന്നറിയിപ്പെടുന്ന സംഘത്തിന് വേണ്ടിയുള്ള തെരച്ചലിന്റെ ഭാഗമായാണ് അഭയാര്‍ത്ഥികളുടെ സെറ്റില്‍മെന്റിലേക്ക് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖല, ഹമാസിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ നിരവധി ഒളിത്താവളങ്ങളുണ്ടെന്നും ഹമാസിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഈ ഒളിത്താവളങ്ങളില്‍ കഴിയുന്നുണ്ടെന്നുമാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. വ്യോമാക്രമണത്തില്‍ തകര്‍ന്ന അല്‍ അന്‍സാര്‍ മസ്ജിദ് ജനിന്‍ ബ്രിഗേഡിന്റെ നിയന്ത്രണത്തിലാണ് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. 

'രക്തസാക്ഷികളുടെ തലസ്ഥാനം'

അധിനിവേശ വെസ്റ്റ് ബാങ്കില്‍ സ്ഥിതി ചെയ്യുന്ന ജെനിന്‍ ക്യാമ്പ്, പലസ്തീനിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി സെറ്റില്‍മെന്റുകൡ ഒന്നാണ്. 1953ലാണ് ഈ ക്യാമ്പ് സ്ഥാപിതമാകുന്നത്. 'രക്തസാക്ഷികളുടെ തലസ്ഥാനം' എന്നാണ് ഹമാസും മറ്റു തീവ്രവാദ ഗ്രൂപ്പുകളും ജനിന്‍ ക്യാമ്പിനെ വിശേഷിപ്പിക്കുന്നത്. ഇവിടേക്ക് ഇസ്രയേല്‍ ആക്രമണങ്ങള്‍ പതിവാണ്. 

2002 ഏപ്രിലില്‍ ജെനിനില്‍ ഹമാസും ഇസ്രയേലും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇസ്രയേലില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 30പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രയേല്‍ ആക്രമണം. ഏപ്രില്‍ ഒന്നിന് ആരംഭിച്ച ഏറ്റുമുട്ടല്‍ പത്ത് ദിവസം കഴിഞ്ഞ് ഹമാസ് സംഘം കീഴടങ്ങിയപ്പോഴാണ് ഇസ്രയേല്‍ അവസാനിപ്പിച്ചത്. 2022ല്‍ ജെനിനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ തിരച്ചിലിനിടെ വെടിയേറ്റ് അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടിരുന്നു. 

ഈ വര്‍ഷം ജൂണില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 2,000 ഇസ്രയേല്‍ സൈനികരാണ് അന്ന് ജെനിനിലേക്ക് ഇരച്ചുകയറിയത്. സേനയ്ക്ക് വഴിയൊരുക്കാനായി കൂറ്റന്‍ ബുള്‍ഡോസറുകള്‍ കൊണ്ട് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയായിരുന്നു ഇസ്രയേലിന്റെ മുന്നേറ്റം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

SCROLL FOR NEXT