Israeli attack on Tehran: Iran says 61 people killed, including 40 schoolchildren X
World

ടെഹ്‌റാനിലെ ഇസ്രയേല്‍ ആക്രമണം: 40 സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ടെഹ്റാന്‍: ഇസ്രയേല്‍-അമേരിക്ക സംയുക്ത ആക്രമണത്തില്‍ ഇറാന്‍ ടെഹ്റാനില്‍ 40 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 61 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. മിനാബ് പ്രദേശത്തെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഒരു വ്യോമതാവളം സ്ഥിതി ചെയ്യുന്ന മേഖലയാണ് മിനാബ്.

ടെഹ്റാനില്‍, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ ഔദ്യോഗിക ഓഫീസിന് സമീപത്താണ് ആദ്യത്തെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലമേഖലകളില്‍ നിന്നും പുക ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇറാനിലെ ഇസ്ലാമിക ഭരണത്തിനെതിരെ ശബ്ദിക്കാനുള്ള അവസരമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് ആക്രമണങ്ങള്‍ക്ക് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു ട്രംപ് ലോകത്തെ അഭിസംബോധന ചെയ്തത്. വര്‍ഷങ്ങളായി നിങ്ങള്‍ അമേരിക്കയുടെ സഹായം ചോദിക്കുന്നു, നിങ്ങള്‍ക്ക് അത് ഒരിക്കലും ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് ആ സഹായത്തിന്റെ യഥാര്‍ഥ സമയമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

Israeli attack on Tehran: Iran says 61 people killed, including 40 schoolchildren

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും

സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ബഹ്റൈനിലും കുവൈത്തിലും സ്ഫോടനങ്ങള്‍

കിഫ്ബിയിൽ സിവിൽ എൻജിനീയർമാർക്ക് അവസരം, മാർച്ച് 13 വരെ സിഎംഡി വഴി അപേക്ഷിക്കാം

വെറും വയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കൂ;അറിയാം ആരോ​ഗ്യ ​ഗുണങ്ങൾ

ചെയ്തു പോയ തെറ്റിന് സ്വന്തം ജീവിതം കൊണ്ട് കടം വീട്ടുന്ന ഹരിദാസ്; അന്ന് മോഹൻലാലിന് പ്രായം 26, ഇന്നും 'അമൃതം ഗമയഃ' തേടിയെത്തുന്നവർ

SCROLL FOR NEXT