പ്രതീകാത്മക ചിത്രം 
World

'പീഡനത്തിന് 10 സെക്കന്റ് പോലും ദൈർഘ്യമില്ല'; പ്രതിയെ വെറുതെവിട്ട് കോടതി

17കാരിയെ പീഡിപ്പിച്ച 66കാരനെ വെറുതെ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

മിലാൻ: പീഡനത്തിന് 10 സെക്കന്റ് ദൈർഘ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ഇറ്റലിയിൽ 17കാരിയായ സ്കൂൾ വിദ്യാർഥിനിയുടെ പരാതി കോടതി തള്ളി. കേസിൽ 66 കാരനായ ജീവനക്കാരെ കോടതി വെറുതെ വിടുകയും ചെയ്‌തു. കേസിൽ കോടതിയുടെ വിചിത്ര നിരീക്ഷണം സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമാണ് ഉയർത്തുന്നത്.

ഇറ്റലിയിലെ റോം ഹൈസ്‌കൂളിലെ വിദ്യാർഥിനിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സ്കൂളിലെ പടികൾ കയറുന്നതിനിടെ പിന്നിൽ നിന്നും കയറിപിടിച്ച ജീവനക്കാരൻ അടിവസ്ത്രത്തിലൂടെ കൈകടത്തി ലൈം​ഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. വിദ്യാർഥിനി തിരിഞ്ഞ് പ്രതികരിക്കാൻ ആഞ്ഞപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടുവെന്നും പരാതിയിൽ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ തമാശയ്‌ക്ക് ചെയ്‌തു എന്നായിരുന്നു ഇയാളുടെ വിശദീകരണം. വിദ്യാർഥിനിയെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

എന്നാൽ പ്രവൃത്തിക്ക് 10 സെക്കന്റ് ദൈർഘ്യമില്ലാത്തതിനാൽ പീഡനമായി കാണാൻ കഴിയില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. കോടതി വിധി വൈറലായതോടെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രമുഖർ ഉൾപ്പെടെ രം​ഗത്തെത്തി. അനുവാദമില്ലാതെ ആർക്കും ആരേയും സ്പർശിക്കാനുള്ല അവകാശമില്ല. അഞ്ച് സെക്കന്‍റ് പോലും ഇല്ലെങ്കിലും അനുവാദമില്ലാതെ തൊടരുതെന്നാണ് ചലചിത്രതാരമായ പൌലോ കാമിലി കോടതി വിധിയെ വിമര്‍ശിച്ചു. കോടതി വിധിയിൽ പ്രതിഷേധിച്ച് 10 സെക്കന്റ് എന്ന ഹാഷ്ടാ​ഗിൽ സോഷ്യൽമീഡിയയിൽ ഡെമോ വിഡിയോകൾ ഉൾപ്പെടെ ആയിരക്കണക്കിന് പോസ്റ്റുകളാണ് ആളുകൾ പങ്കുവെക്കുന്നത്. സ്കൂള്‍ മാനേജ്മെന്‍റും നീതി ന്യായ സംവിധാനവും തന്നെ വഞ്ചിട്ടുവെന്ന് വിദ്യർഥിനി പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT