ഹുസൈൻ രാജകുമാരനും രജ്‌വ അൽസെയ്ഫും/ ചിത്രം; എഎഫ്പി 
World

ജോർദാൻ കിരീടാവകാശിയുടെ ജീവിതസഖിയായി സൗദി അറേബ്യൻ സുന്ദരി; രാജകീയം വിവാഹം

ജോർദാൻ തലസ്ഥാനമായ അമ്മാനിലെ സെഹ്റാൻ കൊട്ടാരത്തിൽ വച്ചായിരുന്നു രാജകീയ വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

അമ്മാൻ; ജോർദാൻ കിരീടാവകാശിയുടെ ഭാര്യയായി സൗദി അറേബ്യൻ സുന്ദരി. ജോർദാൻ കിരീടാവകാശി ഹുസൈൻ രാജകുമാരനാണ് സൗദിയിലെ പ്രമുഖ വ്യവസായ കുടുംബത്തിൽ നിന്നുള്ള രജ്‌വ അൽസെയ്ഫിനെ ജീവിതസഖിയാക്കിയത്. ജോർദാൻ തലസ്ഥാനമായ അമ്മാനിലെ സെഹ്റാൻ കൊട്ടാരത്തിൽ വച്ചായിരുന്നു രാജകീയ വിവാഹം. 

വിവാഹച്ചടങ്ങിൽ യുഎസ് പ്രഥമ വനിത ജിൽ ബൈഡൻ, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ് എന്നിവർ അടക്കം 140 അതിഥികൾ പങ്കെടുത്തു. വിവാഹച്ചടങ്ങും ആഘോഷപരിപാടികളും രാജ്യമെങ്ങും വലിയ സ്ക്രീനുകളിൽ തൽസമയം സംപ്രേഷണം ചെയ്തു. കൊട്ടാരത്തിന് പുറത്തു കൂടിയിരുന്ന ജനക്കൂട്ടം ഹുസൈൻ രാജകുമാരനേയും രജ്‌വ അൽസെയ്ഫിനേയും കയ്യടികളോടെയാണ് എതിരേറ്റത്. 

29കാരിയായ രജ്‌വ സൗദി ആർക്കിടെക്ടാണ്. ന്യൂയോർക്കിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. വിവാഹത്തോടെ രജ്‌വ ജോർ​ദാൻ രാജകുമാരി പദവി ലഭിച്ചു. 28കാരനായ ഹുസൈൻ രാജാവായി അധികാരത്തിലേറുന്നതോടെ രാജ്യത്തെ രാജ്ഞിയാവും. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ബന്ധുകൂടിയാണ് രജ്‌വ. രജ്‌വയുടെ മാതാവ് സൗദി ഭരണാധികാരിയായ സൽമാൻ രാജാവിന്റെ കുടുംബാംഗമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ റിയാദിലായിരുന്നു വിവാഹനിശ്ചയം. ഈ വിവാഹത്തോടെ സൗദിയും ജോർദാനും തമ്മിൽ പുതിയ ബന്ധത്തിനും തുടക്കമാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT