സ്പീഡ് ബോട്ടിന്റെ പിന്നാലെ പായുന്ന ഓര്‍ക്ക തിമിംഗലം 
World

പിന്നില്‍ കുതിച്ചുപാഞ്ഞ് കൊലയാളി തിമിംഗലം; ജീവന്‍ രക്ഷിക്കാന്‍ അതിവേഗം ഓടിച്ച് സ്പീഡ് ബോട്ട്- വീഡിയോ 

കടലില്‍ ഒരു സ്പീഡ് ബോട്ടിനു പിന്നാലെ കുതിച്ചെത്തുന്ന ഓര്‍ക്ക അഥവാ കൊലയാളി തിമിംഗലത്തിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഡോള്‍ഫിനുകള്‍ക്ക് മാത്രമല്ല വമ്പന്‍ ശരീരമുള്ള തിമിംഗലങ്ങള്‍ക്കും വേഗത്തിന്റെ കാര്യത്തില്‍ മനുഷ്യനെ അത്ഭുതപ്പെടുത്താനാകും. ഇത് തെളിയിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.

കടലില്‍ ഒരു സ്പീഡ് ബോട്ടിനു പിന്നാലെ കുതിച്ചെത്തുന്ന ഓര്‍ക്ക അഥവാ കൊലയാളി തിമിംഗലത്തിന്റെ വിഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. പരമാവധി വേഗത്തില്‍ നീങ്ങുന്ന സ്പീഡ് ബോട്ടിന് പിന്നാലെ മീറ്ററുകള്‍ മാത്രം അകലെയായി നീന്തുന്ന തിമിംഗലത്തെ വിഡിയോയില്‍ കാണാം. 

ഓര്‍ക്ക തിമിംഗലം ആക്രമിക്കാനെത്തിയാല്‍ സ്പീഡ് ബോട്ടിലാണെങ്കില്‍ പോലും രക്ഷയില്ല എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ജീവന്‍ രക്ഷിക്കാനായി സ്പീഡ് ബോട്ടില്‍ കുതിക്കുമ്പോള്‍ തിമിംഗലം രസിച്ച് കടലിലൂടെ മലക്കംമറിഞ്ഞു നീന്തുകയാണെന്നും കുറിപ്പില്‍ പറയുന്നു. കൗതുകത്തിനാകാം ബോട്ടിനു പിന്നാലെ കൊലയാളി തിമിംഗലമെത്തിയതെന്നാണ് നിഗമനം. 

45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ. 56 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങാന്‍ ഓര്‍ക്ക തിമിംഗലങ്ങള്‍ക്ക് സാധിക്കും.  ഡോള്‍ഫിനുകള്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലാണ് നീന്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഒരു സിക്‌സ് തൂക്കി, അത്രമാത്രം; സഞ്ജു മൂന്നാം പോരിലും തിളങ്ങിയില്ല

'ട്രംപിന്റെ ഭീഷണി യുദ്ധക്കുറ്റം', ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന് ഇറാന്‍

ലഖ്നൗ ജയത്തിൽ കണ്ണ് നിറഞ്ഞ് സ‍ഞ്ജീവ് ​ഗോയങ്ക! പന്തിനെ കെട്ടിപ്പിടിച്ച് ആഘോഷം (വിഡിയോ)

കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി, കേരളത്തെ വനിത മുഖ്യമന്ത്രിക്കായി പാകപ്പെടുത്തുകയാണ് ലക്ഷ്യം; കെ സി വേണുഗോപാല്‍

SCROLL FOR NEXT