പ്രതീകാത്മക ചിത്രം 
World

വായില്‍ മുഴുവന്‍ ചോര നിറയുവോളം തല ഭിത്തിയില്‍ അടിച്ചു, യുവതിക്ക് രക്ഷയായത് അയല്‍ക്കാര്‍; കാമുകന്റെ ക്രൂരത തുറന്നുപറഞ്ഞ് 31കാരി 

സെറിന്‍ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ നാളില്‍ 31കാരിയായ കാമുകിയെ മര്‍ദ്ദിച്ച 24കാരനെ ജയിലിലടച്ചു. പോള്‍ റോബര്‍ട്ട് മോര്‍ഗന്‍ റിച്ചാര്‍ഡ്‌സ് എന്നയാളാണ് പിടിയിലായത്. സെറിന്‍ എന്ന യുവതിയാണ് റിച്ചാര്‍ഡിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

2018 ജൂലൈ മുതല്‍ പ്രണയത്തിലായിരുന്ന റിച്ചാര്‍ഡും സെറിനും ഒന്നിച്ചായിരുന്നു താമസം. ആദ്യ ആറ് മാസം പ്രശ്‌നമില്ലാതെ മുന്നോട്ടുപോയ ബന്ധം പിന്നീട് വഴക്കുകളിലേക്ക് നീങ്ങി. ലോക്ക്ഡൗണ്‍ കാലത്ത് റിച്ചാര്‍ഡ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു എന്ന വെളിപ്പെടുത്തലുമായാണ് സെറിന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.  

ലോക്ക്ഡൗണില്‍ താന്‍ റിച്ചാര്‍ഡിന്റെ പിടിയില്‍ അകപ്പെട്ടെന്നും രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറഞ്ഞു. രാത്രിയും പകലും പേടിച്ചാണ് തള്ളിനീക്കിയതെന്ന് പറഞ്ഞ യുവതി താന്‍ ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനത്തെക്കുറിച്ച് വെളിപ്പെടുത്തി. മുടിക്ക് കുത്തിപിടിക്കുകയും തലയിലും മുഖത്തും അടിക്കുകയും പതിവായിരുന്നു. പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. ബൈക്ക് വില്‍ക്കുന്നതില്‍ തര്‍ക്കമുണ്ടായപ്പോള്‍ ഭിത്തിയിലേക്ക് മുഖം ചേര്‍ത്ത് ഇടിച്ചു. വായില്‍ മുഴുവന്‍ ചോര നിറയുവോളം തല ഭിത്തിയില്‍ അടിച്ചുകൊണ്ടിരുന്നു. റിച്ചാര്‍ഡിന്റെ കൈപാടുകള്‍ തന്റെ മുതുകില്‍ പതിയുന്നത്ര ശക്തിയില്‍ മര്‍ദ്ദിച്ചെന്നും യുവതി പറഞ്ഞു. ഒരു ദിവസം റിച്ചാര്‍ഡ് മര്‍ദ്ദിക്കുന്ന ശബ്ദം കേട്ട അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചതെന്നും യുവതി പറഞ്ഞു. 

ഹൊറര്‍ സിനിമകളിലെ രംഗങ്ങള്‍ക്ക് സമാനമായാണ് അവിടുത്തെ കാഴ്ചകള്‍ അയല്‍ക്കാര്‍ വിവരിച്ചത്. പൊലീസ് വന്നപ്പോഴും പേടിച്ചരണ്ടിരുന്ന സെറിന്‍ തനിക്ക് സംഭവിച്ചത് തുറന്നുപറയാന്‍ വിസ്സമ്മതിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സെറിന്‍ ഒടുവില്‍ ഡോക്ടര്‍മാരോടാണ് താന്‍ കടന്നുപോയ അവസ്ഥ ആദ്യം വിവരിച്ചത്. പിന്നീടാണ് റിച്ചാര്‍ഡ്‌സ് അറസ്റ്റിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഉച്ചയ്ക്ക് ചോറ് കഴിച്ചാൽ ഉറക്കം വരുമോ? ഭക്ഷണശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ