ഫയല്‍ ചിത്രം 
World

എവറസ്റ്റ് കൊടുമുടി 'വളരുന്നു'; ശരിവെച്ച് നേപ്പാളും ചൈനയും

8,848.86 മീറ്ററായി വര്‍ധിച്ചതായി നേപ്പാളും ചൈനയും പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചു. 8,848.86 മീറ്ററായി വര്‍ധിച്ചതായി നേപ്പാളും ചൈനയും പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എവറസ്റ്റ് കൊടുമുടിയുടെ ഉയരം വര്‍ധിച്ചതായി കണ്ടെത്തിയത്.

1954ല്‍ നടത്തിയ സര്‍വ്വേയില്‍ എവറസ്റ്റ് കൊടുമുടിയുടെ ഉയരം 8848 മീറ്ററായിരുന്നു. സര്‍വ്വേ ഓഫ് ഇന്ത്യയാണ് അന്ന് സര്‍വ്വേ നടത്തിയത്. അടുത്തിടെയായി ഇതിന്റെ ഉയരം വര്‍ധിച്ചതായി വിവിധ കോണുകളില്‍ നിന്ന് അവകാശവാദം ഉയര്‍ന്നിരുന്നു. വിവിധ കാരണങ്ങളാല്‍ ഉയരം വര്‍ധിച്ചതായാണ് അവകാശവാദം. തുടര്‍ന്ന് ചൈനയും നേപ്പാളും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് ഉയരം വര്‍ധിച്ചതായി കണ്ടെത്തിയത്. ലോകത്തെ ഏറ്റവും ഉയരം കൂടി കൊടുമുടി എവറസ്റ്റാണ്.

2015ല്‍ ഹിമാലയന്‍ മലനിരയില്‍ ഭൂചലനം സംഭവിച്ചിരുന്നു. ഇത് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ എവറസ്റ്റിന്റെ ഉയരം വര്‍ധിച്ചിട്ടുണ്ട് എന്നാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന അവകാശവാദം. ഇത് ശരിവെയ്്ക്കുന്നതാണ് കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്