പട്ടാളത്തോട് വെടിവയ്ക്കരുതെന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രീ 
World

'അരുത്, വെടിവയ്ക്കരുത്'; പട്ടാളത്തിന് മുന്‍പില്‍ മുട്ടുകുത്തി യാചിച്ച് കന്യാസ്ത്രീ (വീഡിയോ)

ഭരണം സൈന്യം പിടിച്ചെടുത്തതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തില്‍ മരണം 50 കടന്നു

Author : സമകാലിക മലയാളം ഡെസ്ക്

നൈപിതോ: ഭരണം സൈന്യം പിടിച്ചെടുത്തതിനെ തുടര്‍ന്ന് മ്യാന്‍മറില്‍ കത്തിപ്പടരുന്ന ആഭ്യന്തര കലാപത്തില്‍ മരണം 50 കടന്നു. ഇന്നലെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പ്രക്ഷോഭകാരികളാണ് കൊല്ലപ്പെട്ടത്. വാരാന്ത്യത്തില്‍ സുരക്ഷാസേന വ്യാപകമായി നടത്തിയ റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തിവരികയാണ്.

അതിനിടെ, പ്രക്ഷോഭകാരികളെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് അഭ്യര്‍ഥിക്കുന്ന കന്യാസ്ത്രിയുടെ ദൃശ്യം വൈറലായി. മുന്നോട്ട് നീങ്ങരുതെന്ന് പട്ടാളക്കാരോട് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രിയാണ് പ്രാദേശിക ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ മിന്‍ടും ഉള്‍പ്പെടെ ഭരണകക്ഷി നേതാക്കളെയും പട്ടാളം തടവിലാക്കി ഭരണം പിടിച്ചെടുത്തത്. നിലവില്‍ 1800 പേരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്.രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രക്ഷോഭകാരികള്‍ പ്രതിഷേധം നടത്തിവരികയാണ്. ട്രേഡ് യൂണിയനുകളുടെ ആഹ്വാനം അനുസരിച്ച് ബാങ്കുകള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവ അടഞ്ഞുകിടക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം