ചിത്രം: എഎഫ്പി 
World

'ഓപ്പറേഷന്‍ അല്‍ അഖ്‌സ'; ഇസ്രയേല്‍ നഗരത്തില്‍ റോന്തുചുറ്റി ഹമാസ്; യുദ്ധം പ്രഖ്യാപിച്ച് നെതന്യാഹു (വീഡിയോ)

ഹമാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

Author : സമകാലിക മലയാളം ഡെസ്ക്

മാസ് നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'നമ്മളിപ്പോള്‍ യുദ്ധത്തിലാണ്, നമ്മള്‍ ജയിക്കും'. അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ ഇല്ലാത്ത തരത്തില്‍ ഹമാസ് പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. 

ഇസ്രയേലില്‍ നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ, ഹമാസ് സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡിഫിന്റെ സന്ദേശവും പുറത്തുവന്നു. ' ദൈവത്തിന്റെ സഹായത്താല്‍ ഇതെല്ലാം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഉത്തരവാദിത്തമില്ലാത്ത അശ്രദ്ധയുടെ കാലം കഴിഞ്ഞുവെന്ന് ശത്രു മനസ്സിലാക്കുന്നു. ഞങ്ങള്‍ ഓപ്പറേഷന്‍ അല്‍-അഖ്‌സ സ്‌റ്റോം പ്രഖ്യാപിക്കുന്നു. ആദ്യ ആക്രമണത്തിന്റെ 20 മിനിറ്റിനുള്ളില്‍ 5,000 മിസൈലുകളും ഷെല്ലുകളും പ്രയോഗിച്ചു'- മുഹമ്മദ് ഡിഫ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. 

തിരിച്ചടി ആരംഭിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹമാസ് ആക്രമണം ആരംഭിച്ചത്. ഹമാസ് സൈനികര്‍ ഇസ്രയേലിലെ ഒഹാകിം  നഗരത്തില്‍ റോന്തു ചുറ്റുന്നതിന്റെയും പാരച്യൂട്ടില്‍ പറന്നിറങ്ങുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ ഇസ്രയേലി സൈനികരെ ഹമാസ് ബന്ധികളാക്കി.

അതേസമയം, ഇസ്രയേലില്‍ ഉള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. അനാവശ്യമായി പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT