Over 3,300 people have died in Iran during war  
World

ഇസ്രയേല്‍ - യുഎസ് ആക്രമണം; ഇറാനില്‍ കൊല്ലപ്പെട്ടത് 3,375 പേര്‍

ഇറാന്റെ ലീഗല്‍ മെഡിസിന്‍ ഓര്‍ഗനൈസേഷന്റെ തലവനായ അബ്ബാസ് മസ്‌ജെദി ആണ് വിവരങ്ങൾ പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇസ്രയേല്‍, യുഎസ് സൈനിക നടപടിയില്‍ ഇറാനില്‍ നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച പങ്കുവച്ച വിവരങ്ങളിലാണ് പുതിയ മരണ സംഖ്യ പുറത്തുവിട്ടത്. സംഘര്‍ഷത്തില്‍ കുറഞ്ഞത് 3,375 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ ലീഗല്‍ മെഡിസിന്‍ ഓര്‍ഗനൈസേഷന്റെ തലവനായ അബ്ബാസ് മസ്‌ജെദി പങ്കുവച്ച വിവരം.

മരിച്ചവരില്‍ 2,875 പുരുഷന്മാരും 496 സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ 383 പേര്‍ 18 വയസും അതില്‍ താഴെയുമുള്ള കുട്ടികളാണെന്ന് മസ്‌ജെദി പറഞ്ഞു. എന്നാല്‍ മരണക്കണക്കുകളില്‍ സൈനികരുടെ എണ്ണവും, സിവിലിയിന്‍ കണക്കുകളും വേര്‍തിരിച്ച് നല്‍കിയിട്ടില്ല.

രാജ്യത്തെ സൈനിക താവളങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ട് യുഎസും ഇറാനും നടത്തിയ കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മരണ സഖ്യയുടെ നിജസ്ഥിതി സംബന്ധിച്ചും അഭ്യൂഹങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം കണക്കുകളില്‍ ഇല്ലെന്ന നിലയില്‍ ചര്‍ച്ചകള്‍ ഉയരുന്നത്.

DUBAI, United Arab Emirates: Iran on Monday offered a new death toll for its war with Israel and the United States, with its forensic chief saying at least 3,375 people had been killed in the conflict.


Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

ഫാൻസി നമ്പർ, തുക അടക്കാതെ പിന്മാറിയാൽ നടപടി ഉറപ്പ്

'സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

'ഇതാണോ ലൈവ് പെർഫോമൻസ്, ഇത് വെറും ലിപ് സിങ്ക്!'; തലയിലൂടെ വെള്ളമൊഴിച്ച് പാട്ട് പാടിയതിന് പിന്നാലെ ​ഗായികയ്ക്ക് വിമർശനം

'വോട്ടര്‍മാരുമായി പ്രത്യേക ട്രെയിനുകള്‍'; ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തൃണമൂല്‍

SCROLL FOR NEXT