Saudi Crown Prince Mohammed bin Salman (R) meets with Pakistan's Prime Minister Shehbaz Sharif (L) in Jeddah on April 15  Photo | Reuters
World

കരാര്‍ വ്യവസ്ഥ പാലിക്കാതെ പാകിസ്ഥാന്‍; പിണക്കം മാറ്റാന്‍ സൗദി കിരീടാവകാശിയെ ഫോണില്‍ വിളിച്ച് ഷഹ്ബാസ് ഷെരീഫ്

നയതന്ത്ര അസ്വാരസ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഫോണ്‍ കോള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഇസ്ലാമബാദ്: സൗദി അറേബ്യയ്ക്കെതിരെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഹൂതികള്‍ക്കെതിരെയുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങളില്‍ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുമാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുണ്ടായ നയതന്ത്ര അസ്വാരസ്യങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഫോണ്‍ കോള്‍.

സൗദിയുമായി ഒപ്പുവെച്ച 'മക്ക പ്രതിരോധ കരാര്‍' ഹൂതികള്‍ക്കെതിരെയുള്ള നേരിട്ടുള്ള സൈനിക നടപടിക്ക് പാകിസ്ഥാനെ നിര്‍ബന്ധിക്കുന്നില്ലെന്ന് രാജ്യത്തിന്റെ ഭാഗത്തുനിന്ന് വ്യക്തമാക്കപ്പെട്ടിരുന്നു. ആക്രമണം തുടര്‍ന്നാല്‍ കരാര്‍ പ്രകാരമുള്ള സൈനിക പ്രതിരോധം നടപ്പിലാക്കുമെന്ന് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, ഈ കരാര്‍ പ്രധാനമായും സമാധാനപരമായ പ്രതിരോധത്തിന് മാത്രമുള്ളതാണെന്ന് പിന്നീട് പാകിസ്ഥാന്‍ തിരുത്തിപ്പറയുകയായിരുന്നു.

ഞായറാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തില്‍ സൗദി ഭരണകൂടത്തിനും ജനങ്ങള്‍ക്കും ഷഹ്ബാസ് ഷെരീഫ് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഹൂതികളുടെ ആക്രമണങ്ങള്‍ മേഖലയിലെ സമാധാനാന്തരീക്ഷത്തെയും ആഗോള ഊര്‍ജ വിപണിയെയും ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യെമനില്‍ സൗദി പിന്തുണയുള്ള സര്‍ക്കാരും ഇറാന്‍ പിന്തുണയുള്ള ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങള്‍. ചെങ്കടലിലെ തന്ത്രപ്രധാനമായ മോഖ തുറമുഖവും ബാബ് അല്‍-മന്ദേബ് കടലിടുക്കിന് സമീപമുള്ള പെരിം ദ്വീപും ഹൂതികള്‍ പിടിച്ചെടുത്തത് ആഗോള കപ്പല്‍ ഗതാഗത സുരക്ഷയെ വീണ്ടും ആശങ്കയിലാക്കിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങളിലൊന്നില്‍ ആക്രമണമുണ്ടായാല്‍ അത് സംയുക്ത ആക്രമണമായി കണക്കാക്കുമെന്ന മക്ക പ്രതിരോധ കരാറിന്റെ പ്രസക്തി ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍, ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍ എന്നിവരുമായി ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഷഹ്ബാസ് ഷെരീഫ് സൗദി കിരീടാവകാശിയെ അറിയിച്ചു. സൗദി കിരീടാവകാശിയുടെ നേതൃപാടവത്തെ പ്രശംശിച്ച ഷെരീഫിന്, പാകിസ്ഥാന്‍ നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് മുഹമ്മദ് ബിന്‍ സല്‍മാന്‍ നന്ദി രേഖപ്പെടുത്തി. പരസ്പര സഹകരണം കൂടുതല്‍ ദൃഢമാക്കാനും വരും ദിവസങ്ങളില്‍ നേരിട്ട് കൂടിക്കാഴ്ച നടത്താനും ഇരുനേതാക്കളും ധാരണയായിട്ടുണ്ട്.

Pak attempts damage control with Saudi after walking back on help against Houthis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

30 രൂപയ്ക്ക് വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളില്‍ എത്തില്ല എന്ന് പറയാന്‍ പറ്റില്ല; വൈദ്യുതി നിരക്ക് കൂട്ടുമെന്ന് സൂചന നല്‍കി സണ്ണി ജോസഫ്

147 കൊല്ലം, ഒരു ബാറ്റർക്കും സാധിച്ചില്ല! അപൂർവ റെക്കോർഡിൽ ജോ റൂട്ട്

വേലി തന്നെ വിളവു തിന്നു; സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ കവർന്നു: സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപിക്കാന്‍ പദ്ധതിയുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

'ഞാനും ഇത് നേരിട്ടയാളാണ്, ഇംഗ്ലീഷില്‍ സംസാരിച്ചാലെന്താണ്?'; ഉര്‍വശിയെ വിമര്‍ശിച്ച് സുപ്രിയ മേനോന്‍