ഹിന്ദു വനിത കൊല ചെയ്യപ്പെട്ടിടത്ത് തടിച്ചുകൂടിയവര്‍/ട്വിറ്റര്‍ 
World

ഹിന്ദു വനിതയെ കൊലപ്പെടുത്തി, തല വെട്ടി മാറ്റി, തൊലി ഉരിഞ്ഞുമാറ്റി; പാകിസ്ഥാനില്‍ ക്രൂരത

സിന്ധ് പ്രവിശ്യയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഹിന്ദു വനിതയെ ക്രൂരമായി കൊലപ്പെടുത്തിയതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. സിന്ധ് പ്രവിശ്യയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ദിയ ഭീല്‍ എന്ന നാല്‍പ്പതുകാരിയെ കൊലപ്പെടുത്തി തല വെട്ടി മാറ്റി. ഇവരുടെ തലയോട്ടിയില്‍നിന്ന് തൊലി ഉരിഞ്ഞുമാറ്റിയ നിലയിലാണ് കണ്ടെത്തിയത്. 

സംഭവസ്ഥലം സന്ദര്‍ശിച്ച പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) സെനറ്റര്‍ കൃഷ്ണ കുമാരി കൊലപാതകം സ്ഥിരീകരിച്ചു. മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീല്‍ ഗോത്ര വിഭാഗത്തില്‍ പെടുന്ന ദിയ വിധവയും 5 കുട്ടികളുടെ മാതാവുമാണ്. സംഭവത്തില്‍ പ്രദേശത്ത് വന്‍ പ്രതിഷേധം ഉടലെടുത്തു.

രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാകിസ്ഥാന്‍ നിറവേറ്റണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT