Masood Azhar IMAGE CREDIT: IANS
World

സ്ത്രീകളെ ജിഹാദ് പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ കോഴ്‌സുമായി ജെയ്‌ഷെ മുഹമ്മദ്; ഫീസ് 500 പാക് രൂപ

സ്ത്രീകളെ ജിഹാദ് പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ പരിശീലന കോഴ്സുമായി പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ്

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: സ്ത്രീകളെ ജിഹാദ് പഠിപ്പിക്കാന്‍ ഓണ്‍ലൈന്‍ പരിശീലന കോഴ്സുമായി പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ്. സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന രൂപീകരിച്ചതിന് പിന്നാലെയാണ് പുതിയ ഓണ്‍ലൈന്‍ പരിശീലന കോഴ്സ്. ഫണ്ട് ശേഖരണത്തിന്റെയും റിക്രൂട്ട്മെന്റിന്റെയും ഭാഗമായാണ് തുഫത് അല്‍-മുമിനത്ത് എന്ന പേരില്‍ ഓണ്‍ലൈന്‍ കോഴ്‌സ് ആരംഭിച്ചത്.

ഈ കോഴ്സിന്റെ ഭാഗമായി ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതകള്‍ അവരുടെ 'കടമകളെക്കുറിച്ച്' സ്ത്രീകള്‍ക്ക് ഓണ്‍ലൈനായി ക്ലാസെടുക്കും. ജെയ്‌ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെയും ഇയാളുടെ കമാന്‍ഡര്‍മാരുടെയും ബന്ധുക്കളാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മസൂദ് അസ്ഹറിന്റെ രണ്ട് സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറുമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദിവസവും ഇവരുടെ 40 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പ്രഭാഷണങ്ങളുമുണ്ടാകും. ഈ ക്ലാസുകള്‍ സ്ത്രീകളെ 'ജമാഅത്തുല്‍ മുഅമിനാത്ത്' ചേരാന്‍ പ്രോത്സാഹിപ്പിക്കും. കഴിഞ്ഞ മാസം ബഹാവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍ ഒ അലിയില്‍ നടന്ന പൊതുപ്രഭാഷണത്തില്‍ ഈ 'കോഴ്സില്‍' ചേരുന്ന ഓരോ സ്ത്രീയില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് 500 പാകിസ്ഥാന്‍ രൂപ (156 ഇന്ത്യന്‍ രൂപ) ഈടാക്കുകയും അവരെക്കൊണ്ട് ഓണ്‍ലൈന്‍ ഫോം പൂരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഓണ്‍ലൈനായി നടത്തുന്ന റിക്രൂട്ട്മെന്റ് ഡ്രൈവ് നവംബര്‍ 8 ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 8 നാണ് ജെയ്‌ഷെ മുഹമ്മദ് സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന പ്രഖ്യാപിച്ചത്. 'ജമാഅത്തുല്‍ മുഅമിനാത്ത്'എന്നാണ് സംഘടനയുടെ പേര്. മസൂദ് അസ്ഹറിന്റെ സഹോദരി സദിയ അസ്ഹറാണ് വനിതാ വിഭാഗത്തിനു നേതൃത്വം നല്‍കുക. ജെയ്‌ഷെ അംഗങ്ങളുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതികളെയും സംഘടനയുടെ ഭാഗമാക്കുകയാണ് ലക്ഷ്യം. നേരിട്ടുളള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പകരം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുളള ഇടപെടലുകളാണ് 'ജമാഅത്തുല്‍ മുഅമിനാത്ത്'ലക്ഷ്യം വയ്ക്കുന്നത്.

Pak Terror Group Jaish-e-Mohammed Launches Online 'Jihadi Course' For Women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

പ്രതിദിനം 70,000 പേര്‍; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

SCROLL FOR NEXT